Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

പ്രധാനമന്ത്രി ഇമ്രാനും സൈനിക മേധാവി ഖമര്‍ ബുജ്വയും വിവാദപരമായ പ്രസ്താവനകൾ തുടരുന്നു ... കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ച് കഴുത്തിലെ രക്തക്കുഴലാണെന്നും അത് സംരക്ഷിക്കാന്‍ ഏതളവുവരെ പോകേണ്ടിവന്നാലും പിന്മാറില്ലെന്നും ഇമ്രാന്‍ഖാന്‍..കശ്മീരിനായി അവസാന ബുള്ളറ്റ് വരെ പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് ഖമര്‍ ബജ്വ

07 SEPTEMBER 2019 02:55 PM IST
മലയാളി വാര്‍ത്ത

കശ്മീരിന്റെ പേരില്‍ വിവാദപരാമര്‍ശങ്ങളുടെ പെരുമഴയാണ് പാകിസ്ഥാനിൽ നിന്ന്. പ്രധാനമന്ത്രി ഇമ്രാനും സൈനിക മേധാവി ഖമര്‍ ബുജ്വയും വിവാദപരമായ പ്രസ്താവനകൾ തുടരുന്നു ... കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ച് കഴുത്തിലെ രക്തക്കുഴലാണെന്നും അത് സംരക്ഷിക്കാന്‍ ഏതളവുവരെ പോകേണ്ടിവന്നാലും പിന്മാറില്ലെന്നുമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറയുന്നത്

കഴുത്തിലെ ജുഗുലാര്‍ രക്തധമനി എപ്രകാരമാണോ ഹൃദയത്തില്‍ നിന്ന് രക്തത്തെ തലച്ചോറിലേയ്ക്കും മുഖത്തേയ്ക്കും എത്തിക്കുന്നത് അതേ ദൗത്യമാണ് കശ്മീര്‍ പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ നിര്‍വ്വഹിക്കുന്നത്, എന്നാണു പാകിസ്ഥാന്റെ പ്രതിരോധ ദിന പരിപാടിയില്‍ സംസാരിക്കുമ്പോൾ ഇമ്രാന്‍ പറഞ്ഞത്

അതേ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ് വാ പറഞ്ഞത് ഇങ്ങനെ ...കശ്മീര്‍ വിഷയം നിലവില്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിലും നിരീക്ഷണത്തിലുമാണ്. ഇന്ത്യയുടെ കശ്മീര്‍ നടപടിയെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ ഇനി കശ്മീര്‍ ജനതയുടെ തീരുമാനമാണ് നിര്‍ണ്ണായകമായിട്ടുള്ളത്.കശ്മീര്‍ ജനതയ്ക്കായി ഞങ്ങള്‍ ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണ്.ഞങ്ങള്‍ അവസാനരക്തംചിന്തിയും കശ്മീരിനായി പോരാടും

കശ്മീരിനായി അവസാന ബുള്ളറ്റ് വരെ പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് ഖമര്‍ ബജ്വ പറയുന്നത് .കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും പാകിസ്ഥാന്‍ സൈനിക മേധാവിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ”ഞങ്ങളുടെ കശ്മീരി സഹോദരങ്ങള്‍ക്കായി ത്യാഗം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്, അവസാന ബുള്ളറ്റ്, അവസാന സൈനികര്‍, അവസാന ശ്വാസം വരെ ഞങ്ങളുടെ കടമ നിറവേറ്റും,” മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബജ്വ ഇന്ത്യയ്‌ക്കെതിരെ ഭീഷണിസ്വരം ഉയര്‍ത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ ഒരിക്കലും കശ്മീര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ സൈനിക മേധാവി ഒരു പരിധിവരെ പോകാനും ക്ഷമിക്കാനും ഞങ്ങള്‍ തയ്യാറാണെന്ന ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളോട് ശക്തമായി പ്രതികരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പ്രതികരിക്കുന്നുണ്ട് . ഈ വിഷയത്തില്‍ എന്തുസംഭവിച്ചാലും ആഗോള സമൂഹം അതിന് ഉത്തരവാദികളായിരിക്കും എന്നായിരുന്നു ഇമ്രാന്‍ഖാന്റെ മുന്നറിയിപ്പ്.

കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇമ്രാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും എല്ലാ രാജ്യങ്ങളും കയ്യൊഴിഞ്ഞു.. ഇത് സൂചിപ്പിച്ചതാണ് ഇമ്രാന്റെ മുന്നറിയിപ്പ്

കശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള ആഭ്യന്തര സുരക്ഷാ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഇമ്രാന്‍ ഖാന്‍ ബജ്വയുടെ സൈനിക കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് 2016 നവംബറില്‍ ആര്‍മി മേധാവിയായി ബജ്വയെ നിയമിച്ചത്. ഈ വര്‍ഷം നവംബറില്‍ വിരമിക്കാനിരിക്കെയാണ് ഇമ്രാന്‍ഖാന്‍ ബജ്വയുടെ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (27 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (35 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (56 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends