Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ഹിന്ദു-മുസ്ലിം തീവ്രവാദത്തിന്റെ ഇരയും വേട്ടക്കാരനും ഒരേ വേദിയിൽ; ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ലെ ഇ​ര​യും വേ​ട്ട​ക്കാ​ര​നും ഒ​രേ വേ​ദി പങ്കുവെക്കുന്ന അപൂർവ കാഴ്ച്ച

08 SEPTEMBER 2019 01:11 PM IST
മലയാളി വാര്‍ത്ത

ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ലെ ഇ​ര​യും വേ​ട്ട​ക്കാ​ര​നും ഒ​രേ വേ​ദി പങ്കുവെക്കുന്ന അപൂർവ കാഴ്ച്ച. കലാപത്തിൽ ആക്രമണകാരിയായിരുന്ന അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ച കുത്തബുദീൻ അ​ന്‍​സാ​രി​യു​മാ​ണു ഒന്നിച്ച് വേ​ദി പ​ങ്കി​ട്ട​ത്. മോച്ചി തുടങ്ങിയ ഏകതാ ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലാണ് ഇരുവരും ഒത്തുകൂടിയത്.

മോ​ച്ചി തു​ട​ങ്ങി​യ ഏ​ക്താ ച​പ്പ​ല്‍ ഘ​ര്‍ എ​ന്ന ചെ​രി​പ്പു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന വേ​ള​യി​ലാ​യി​രു​ന്നു ഇരുവരുടെയും ഒ​ത്തു​കൂ​ട​ല്‍. മോ​ച്ചിയുടെ ചെ​രി​പ്പു​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് അ​ന്‍​സാ​രി​യാ​ണ്.

വർഷങ്ങൾക്കു ശേഷം, കലാപത്തെയും വംശീയഹത്യകളെയും നിഷേധിച്ചുകൊണ്ട് അശോക് മോച്ചി മതസൗഹാർദത്തിന്റെ മഹത്വം മനസിലാക്കി രംഗത്തുവന്നിരുന്നു. 2002-ലെ ​ഗു​ജ​റാ​ത്ത് വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ന്‍റെ ഭീ​ക​ര​ത പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​രു​കൈ​ക​ളും കൂ​പ്പി ജീ​വ​നു​വേ​ണ്ടി യാ​ചി​ക്കു​ന്ന അ​ന്‍​സാ​രി​യു​ടെ ചി​ത്രം. അ​ന്നു ക​ലാ​പ​കാ​രി​യാ​യി വാ​ളും കൈ​യി​ലേ​ന്തി ഇ​രു​കൈ​ളും വി​ട​ര്‍​ത്തി ആ​ക്രോ​ശി​ക്കു​ന്ന മോ​ച്ചി​യു​ടെ ചി​ത്ര​വും ഒപ്പം കലാപത്തിന്റെ തീവ്രത വരച്ചുകാട്ടി കു​പ്ര​സി​ദ്ധി നേ​ടി.

ഇരുവരും കേരളത്തിൽ സിപിഎം ഒരുക്കിയ വേദിയിൽ ഒരുമിച്ചെത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരെയും പുതിയ പാതയിലേക്കു കൊണ്ടുവരാൻ മുൻകൈയെടുത്തത് നഗരത്തിലെ സാമൂഹികപ്രവർത്തകനായ കലീം സിദ്ധീഖി. മോച്ചിക്കു ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്നു സിദ്ധീഖി വ്യക്തമാക്കി.

പോ​യ കാ​ലം ത​ങ്ങ​ള്‍ വി​ഷ​മ​ക​ര​മാ​യ ജീ​വി​തം ക​ണ്ട​വ​രാ​ണെ​ന്നും മോ​ച്ചി​യു​ടെ പു​തി​യ ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​ക്ക​ട്ടെ എ​ന്നും ഉ​ദ്ഘാ​ട​ന​വേ​ള​യി​ല്‍ അ​ന്‍​സാ​രി പ​റ​ഞ്ഞു. ക​ലാ​പ​ങ്ങ​ളു​ടെ നാ​ടാ​യി​രു​ന്ന അ​ഹ​മ്മ​ദാ​ബാ​ദ് ഇ​നി ഹി​ന്ദു-​മു​സ്ളിം ഐ​ക്യ​ത്തി​ന്‍റെ നാ​ടാ​ക​ണ​ണെ​ന്നും ഇ​നി ഹിം​സ വേ​ണ്ടെ​ന്നും മോ​ച്ചി മനസ് തുറന്നു.
ഇതു തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും ഒരു വീടു പോലുമില്ലാത്ത തനിക്ക് ഈ കട അതു സാധ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അശോക് മോച്ചിയുടെ പ്രത്യാശ.

മനുഷ്യരെന്ന നിലയിൽ നമ്മളെല്ലാം ഒന്നാണെന്നും ഇതര മതങ്ങളെ ബഹുമാനിക്കുന്നവരാണെന്നും ലോകത്തെ അറിയിക്കണമെന്നുണ്ട് ഞങ്ങൾക്ക്– മോച്ചി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു – മുസ്‌ലിം ഐക്യത്തിന്റെ നാടാകണം. ഞങ്ങൾക്കിനി ഹിംസ വേണ്ട എന്നും മോച്ചി വ്യക്തമാക്കി.


ക​ലാ​പ​ത്തി​നു ശേ​ഷം കോ​ല്‍​ക്ക​ത്ത​യി​ലേ​ക്കു പാ​ലാ​യ​നം ചെ​യ്ത അ​ന്‍​സാ​രി കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുമ്പാണ് ഗു​ജ​റാ​ത്തി​ല്‍ തി​രി​കെ​യെ​ത്തു​ന്ന​ത്.

2002-ലാണ് ഗുജറാത്ത് കലാപം നടന്നത്. അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.

കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിർണ്ണായകമായ തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഉയർന്നു വന്നു. 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി.

ഗുജറാത്ത് കലാപം ഒരു വർഗ്ഗീയ സംഘർഷമായിരുന്നുവെങ്കിലും, അത് ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (26 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (34 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (55 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends