Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

മുതിർന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു...നഷ്ടമായത് മികച്ച നിയമജ്ഞനെ

08 SEPTEMBER 2019 01:33 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു.
96 വയസായിരുന്നു.ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനിയുടേത്. നിയമ ​രം​ഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാംജഠ് മലാനിയ്ക്ക് കഴിഞ്ഞു.. വൈകിട്ട് ലോധിറോ‍ഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു.

നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും രാംജഠ് മലാനി സേവനമനുഷ്ഠിച്ചു. 2004ൽ വാജ്‌പേയിക്ക് എതിരായും മത്സരിക്കുകയുണ്ടായി.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്.

കറാച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച രാംജഠ് മലാനി വിഭജനകാലത്ത് മുംബൈയിലേക്ക് കുടിയേറുകയായിരുന്നു.

അടിയന്തരവാസ്ഥ വിരുദ്ധപോരാട്ടങ്ങളിലൂടെയാണ് രാംജഠ് മലാനി ശ്രദ്ധേയനാവുന്നത്. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കേരളത്തില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ബോബൈ ഹൈക്കോടതിയാണ് ഈ വാറണ്ട് റദ്ദാക്കിയത്.

ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു.

ഇടക്കാലത്ത് ബിജെപിയോട് ഇടഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും 2004 ല്‍ ലഖ്നൗല്‍ നിന്ന് വാജ്പേയിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ബിജെപിയുമായി അടുത്ത അദ്ദേഹത്തെ പാര്‍ട്ടി 2010 ല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചിരുന്നു

പ്രമുഖരായ നിരവധി നിരവധി നേതാക്കളാണ് ദില്ലിയിലെ വസതിയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തിനു മികച്ച നിയമജ്ഞനെ നഷ്ടമായെന്ന് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് അനുശോചിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ട്വിറ്ററിലൂടെ രാംജഠ് മലാനിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി

ശരിയെന്ന് തോന്നുന്നത് എവിടെയും വിളിച്ച് പറയാനുള്ള ധൈര്യമുള്ള മനുഷ്യനായിരുന്നു രാം ജേഠ്മലാനിയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു . സത്യത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു..തെറ്റിനുവേണ്ടി ഉറക്കെ സംസാരിക്കാൻ എന്നും ഇപ്പോഴും രാം ജേഠ്മലാനിക്ക് കഴിഞ്ഞിരുന്നു

പ്രമാദമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്ത അദ്ദേഹം പൈസയില്ലാത്തതിന്റെ പേരില്‍ ഒരു കക്ഷിയെയും ഇതുവരെ മടക്കിവിട്ടിട്ടില്ല ..

മകനും പ്രമുഖ അഭിഭാഷകനുമായ മഹേഷ് ജേഠ്മലാനിക്കൊപ്പമായിരുന്നു അവസാനനാളുകളിൽ രാം ജേഠ്‌മലാനി കഴിഞ്ഞിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (27 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (35 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (56 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends