Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഐഎസ്ആർഒ..ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന

08 SEPTEMBER 2019 02:25 PM IST
മലയാളി വാര്‍ത്ത

വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഐഎസ്ആർഒ.. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ലാൻഡറിൽ നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ട വാർത്ത പുറത്തുവരുന്നത്.എന്നാൽ 14 ദിവസത്തിനകം അത് സംഭവിക്കുമെന്ന് തന്നെ ഇസ്രോ വിശ്വസിക്കുന്നു

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. ഈ ശ്രമം 14 ദിവസം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാന്‍ഡര്‍ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലാണ് നമുക്ക് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.’ ശിവന്‍ പറഞ്ഞു.അത് വീണ്ടും പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ ..അതിനായുള്ള ശ്രമം നടക്കുന്നുണ്ട് ..ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്

നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലായി 7.5 വര്‍ഷം അധിക ആയുസ്സ് ഓര്‍ബിറ്റിനുണ്ടാകും. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘വരും വര്‍ഷങ്ങളില്‍ ഓര്‍ബിറ്ററിലെ പേലോഡില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ നമുക്ക് ലഭിക്കും. ശാസ്ത്രീയ ഉദ്യമത്തില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. സാങ്കേതികത പ്രദര്‍ശനത്തിലാണ് നമ്മള്‍ പരാജയപ്പെട്ടത്. ഉദ്യമം ഏതാണ്ട് 95 ശതമാനത്തോളം വിജയമാണെ’ന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വ്യക്തമാക്കി.‘ ഇതാദ്യമായാണ് നമുക്ക് ചന്ദ്രന്റെ പോളാര്‍ മേഖലയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. ലോകത്തിനു തന്നെ ഇതാദ്യമായാണ് ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു

ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യുമ്പോള്‍ 2.1 കിലോമീറ്റര്‍ അകലെ വച്ച് ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നാണ് ഔദ്യോഗിക വിവരം.

എന്നാല്‍, ഐ.എസ്.ആര്‍.ഒയുടെ പരിശോധനയില്‍ ചന്ദ്രോപരിതലത്തിന് 350 മീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡറില്‍ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണ്ട്.

അതിന് ശേഷം ലാന്‍ഡര്‍ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചരിഞ്ഞ് കിടക്കുന്ന ലാന്‍ഡറിന്റെ ചിത്രവും ഓര്‍ബിറ്റര്‍ ഇന്നലെ പകര്‍ത്തി. നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ അതിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്നാണ് അനുമാനം.

മൂന്ന് ദിവസത്തിനുള്ളിൽ വിക്രം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഐഎസ്ആർഒ ചെയർമാൻ പങ്കുവെക്കുന്നു. ഓർബിറ്റർ അതേ ബിന്ദുവിലെടുക്കാൻ എടുക്കുന്ന സമയം മൂന്ന് ദിവസമാണ്.വിക്രമിന്റെ ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ അവ ചിത്രങ്ങൾ പകർത്തി അയയ്ക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നു

സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഭാഗമായി അതുവരെ മെല്ലെ താഴേക്ക് വന്ന ലാന്‍ഡര്‍ എങ്ങിനെ ഇടിച്ചിറങ്ങിയെന്ന് പരിശോധിച്ചു വരികയാണ്. ചന്ദ്രയാന്‍ രണ്ടിനുണ്ടായ തിരിച്ചടി മറ്റ് ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (26 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (34 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (55 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends