Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ജമ്മു കശ്മീർ പതുക്കെ സമാധാനം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നു..കഴിഞ്ഞു പോയത് കശ്മീർ ചരിത്രത്തിൽ ആദ്യമായി ഭീകരരുടെ പോർ വിളികളും വെടിയൊച്ചകളും ഇല്ലാത്ത മാസമായിരുന്നു

08 SEPTEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീർ പതുക്കെ സമാധാനം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നു..കഴിഞ്ഞു പോയത് കശ്മീർ ചരിത്രത്തിൽ ആദ്യമായി ഭീകരരുടെ പോർ വിളികളും വെടിയൊച്ചകളും ഇല്ലാത്ത മാസമായിരുന്നു.

ജമ്മു കാശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും ഇപ്പോള്‍ നിയന്ത്രണം ഇള്ള. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി.
പാകിസ്ഥാൻ പൊതുവെ ഇപ്പോൾ ആശങ്കയിലാണ്.. പാക്കിസ്ഥാന്‍ ഇവിടെ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രക്തച്ചൊരിച്ചിലാണ്. പക്ഷേ അത് ഉണ്ടായില്ല എന്നത് അവരെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യയുടെ ഭാഗമാണ് കശ്മീര്‍.. അവിടെ ഞങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും പൊതുജനങ്ങളുടെ സുരക്ഷയുമാണ്. പാക്കിസ്ഥാന്‍ ചെയ്യുന്നത് എന്താണ എന്ന് എല്ലാവരും കാണുന്നുണ്ട്

കാശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് പാകിസ്താന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു

കഴിഞ്ഞ മാസം (ഓഗസ്റ്റ്) അഞ്ചാം തീയതിയാണ് കാശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. അതിനുശേഷം സ്ഥിതിഗതികൾ ശാന്തമായി വരുന്നു..കഴിഞ്ഞ ഒരു മാസം സംസ്ഥാനത്ത് ഒരു ബുള്ളറ്റ് പോലും സൈന്യത്തിന് പാഴേക്കേണ്ടിവന്നില്ലെന്നാണ് ഡോവല്‍ പറയുന്നത്

പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് പോലെ അല്ല കാശ്മീരിലെ സ്ഥിതിയെന്നും സമാധാനപരമായ അന്തരീക്ഷവും ജനാധിപത്യസാഹചര്യവും ഉടന്‍ ഒത്തുവരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു

ഭീകരര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുകയും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ചെയ്യണം. പാകിസ്താന്‍ അവരുടെ ടവറുകള്‍ വഴി കാശ്മീരിലെ അവരുടെ ഏജന്റുമാര്‍ക്ക് സന്ദേശം അയക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കും’ ഡോവല്‍ പറഞ്ഞു.

ബഹുഭൂരിപക്ഷം കാശ്മീരികളും പ്രത്യേക അവകാശ നിയമം എടുത്തുകളഞ്ഞതിനെ പിന്തുണയ്ക്കുകയാണെന്നും സുരക്ഷാ ഉപദേഷ്ടാവ് അവകാശപ്പെട്ടു.

കാശ്മീരില്‍ കഴിഞ്ഞ മാസം ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ അജിത് ഡോവല്‍ അവിടെ ക്യാമ്പ് ചെയ്തിരുന്നു.. കാശ്മീരിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയത്.

രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചത് മനുഷ്യജീവന് വലിയ മൂല്യവും പ്രാധാന്യവും നൽകുന്നത് കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് ഫോണ്‍ ഇന്റര്‍നെറ്റ് എന്നിവയുടെ സേവനം കൂടി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പക്ഷെ ഭീകരവാദത്തിന്റെ വേരറുക്കാതെ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പാകിസ്ഥാനും ഭീകരർക്കും സൗകര്യമാകും ..പാക്കിസ്ഥാന്‍ നേതൃത്വം നല്‍കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ചിലപ്പോൾ കുറച്ചുകൂടി സമയം എടുത്തേക്കുമെന്നും ദോവല്‍ പറയുന്നു.

എന്നാല്‍ താഴ്‌വരയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ച നിലയിലാണ്. സംസ്ഥാനത്ത് 199 പൊലീസ് സ്‌റ്റേഷനുകളില്‍ വെറും 10 സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണം നിലനില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (28 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (36 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (57 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends