സ്‌കൂൾ കാലം മുതൽ ഒരുമിച്ചു പഠിച്ച സുഹൃത്തിന്റെ മകളെ 7–ാം നിലയില്‍ നിന്നും ജനാലയിലൂടെ താഴേക്കെറിഞ്ഞുകൊന്നു.. മൂന്നരവയസ്സുള്ള സനായ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്

സ്‌കൂൾ കാലം മുതൽ ഒരുമിച്ചു പഠിച്ച സുഹൃത്തിന്റെ മകളെ 7–ാം നിലയില്‍ നിന്നും ജനാലയിലൂടെ താഴേക്കെറിഞ്ഞുകൊന്നു.. മൂന്നരവയസ്സുള്ള സനായ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് മുംബൈയിലെ കൊളാബിയില്‍
ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . സംഭവസ്ഥലത്ത് വെച്ചുതന്നെ പെണ്‍കുട്ടി മരിച്ചു.
കുട്ടിയെ കൊല്ലാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല ..കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ സുഹൃത്തുക്കളായിരുന്നു.
ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട സനായ ഹതിരാമണിയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് വീട്ടിലെത്തിയ സനായയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ പ്രതി അനില്‍ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നു. താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
https://www.facebook.com/Malayalivartha


























