ഇന്ത്യൻ സർക്കാർ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ

ഒരു അനധികൃത കുടിയേറ്റക്കാരനെയും ഇന്ത്യയില്‍ തുടരാന്‍ സമ്മതിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആസാമിലെ എന്‍ആര്‍സി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ ഈ കാര്യം അറിയിച്ചത്. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ ചെയര്മാന് സ്ഥാനം കൂടി അദ്ദേഹത്തിനുള്ളതാണ്.
ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചു നിരവധിയാളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും രാജ്യത്തു തുടരാന്‍ ഇനി അനുവദിക്കില്ലെന്ന കാര്യമാണ് അവരോട് ഇന്ത്യൻ സര്‍ക്കാരിന് പറയാനുള്ളതെന്നും അദ്ദേഹം വ്യകതമാക്കി . അതു തങ്ങളുടെ വാഗ്ദാനമാണെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതില്‍ വീര്‍ ചക്ര അവാര്‍ഡ് ജേതാവ് സിറ്റിംഗ് എംഎല്‍എ തുടങ്ങിയവർ ഉൾപ്പെടെ ആസാമിലെ 19.07 ലക്ഷം അപേക്ഷകര്‍ പുറത്താണ്. മൊത്തം അപേക്ഷകരില്‍ 3.11 കോടി പേര് ഇന്ത്യന്‍ പൗരന്മാരാണ്.
https://www.facebook.com/Malayalivartha


























