Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

യുപിയെ വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ജമ്മുകാശ്മീന് ഭരണഘടനയില്‍ പ്രത്യേകാധികാരം അനുവദിച്ച്‌ നല്‍കിയആർട്ടിക്കിൾ 370 പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യം യു.പി

16 SEPTEMBER 2019 01:52 PM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീന് ഭരണഘടനയില്‍ പ്രത്യേകാധികാരം അനുവദിച്ച്‌ നല്‍കിയആർട്ടിക്കിൾ 370 പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യം യു.പി. ഏറ്റവുമധികം ജനപ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് സൂചന. ഇതുകൂടാതെ ഡല്‍ഹിയിലേക്ക് ഉത്തര്‍പ്രദേശിലെയും ഹരിയാനയിലേയും ചില ഭാഗങ്ങള്‍കൂടി ചേര്‍ത്ത് സമ്ബൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിനെ വിഭജിക്കുമ്പോൾ യു.പിയ്ക്ക് പുറമെ പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ് എന്നീ പേരിലാവും പുതിയ സംസ്ഥാനങ്ങള്‍ എന്നാണ് സൂചന. ഉത്തര്‍പ്രദേശ് വിഭജിച്ചാല്‍ ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ സമാജ് വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും അത് തിരിച്ചടിയാകും. അവരുടെ വോട്ട് ബാങ്ക് തകര്‍ക്കുക എന്ന ലക്ഷ്യംകൂടി യു.പിയെ മൂന്നാക്കുന്നതിന് പിന്നിലുണ്ടെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ ആരോപണം.

ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, റോഹ് തക്ക്, റിവാടി, പല്‍വാല്‍ എന്നീ പ്രദേശങ്ങളും ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ്, ബുലന്ത്ഷഹര്‍, ബാഗ്പത് എന്നിവിടങ്ങളും സഹാറന്‍പൂരിലെ മൂന്നു ജില്ലാ ഡിവിഷനുകളുമാവും ഡല്‍ഹിയില്‍ ലയിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളെല്ലാം കൂടിചേര്‍ത്ത് ഡല്‍ഹിയെ പൂര്‍ണ പദവിയുള്ള സംസ്ഥാനമാക്കിയാല്‍ ആ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവുമധികം തൊഴില്‍ നികുതി പിരിക്കുന്ന നോയിഡ വിട്ടു കൊടുക്കാന്‍ ഉത്തര്‍പ്രദേശും ഗുരുഗ്രാമിന്റെ കാര്യത്തില്‍ ഹരിയാനയും തീരുമാനമറിയിക്കാത്തതാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന തടസമെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി മായാവതി ഉത്തര്‍പ്രദേശിനെ അഞ്ചായി വിഭജിക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

2007–ൽ മായാവതി മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനം നാലായി വിഭജിക്കണമെന്ന പ്രമേയം ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ചത്. പ്രമേയത്തെ കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയപ്പോൾ വിഷയത്തിൽ പിന്നോട്ടു പോവുകയായിരുന്നു. കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലിരിക്കെയാണ് ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ രൂപീകരിച്ചതെന്നത് ഇപ്പോൾ വിഷയത്തിനു പ്രാധാന്യം വർധിപ്പിക്കുന്നു. ഓഗസ്റ്റിൽ, ബണ്ടേല്‍ഖണ്ഡ് സംസ്ഥാന രൂപീകരിക്കണമെന്ന ആവശ്യവുമായി സാമൂഹിക സംഘടനയായ ബണ്ടേലി സമാജിന്റെ കീഴില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

വിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഒരു രാജ്യത്തിനു തുല്യമായ ജനസംഖ്യയാണ് അവിടെയുള്ളത്. ഇത്രയും വിശാലമായ സംസ്ഥാനം ഭരിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (11 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (18 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends