കശ്മീർ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നൽകുന്നതിന് പ്രധാനമന്ത്രിയെയും അജിത് ഡോവലിനെയും വധിക്കാൻ ജെയ്ഷെ ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്; ഇതിനായി പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ മേജർ ജെയ്ഷെ മൊഹമ്മദുമായി സഹകരിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി:- രാജ്യത്തെ 30 നഗരങ്ങളിൽ ജാഗ്രത നിർദേശം - ഭീഷണിയുടെ പശ്ചാത്തലത്തിൽ അജിത് ഡോവലിന് സുരക്ഷ ശക്തമാക്കി

ജെയ്ഷെ ഭീകരർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച വിവരം കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന് കൈമാറി.കശ്മീർ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നൽകുന്നതിന് പ്രധാനമന്ത്രിയെയും അജിത് ഡോവലിനെയും അപായപ്പെടുത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ മേജർ ജെയ്ഷെ മൊഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.
രാജ്യത്തെ 30 നഗരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ അജിത് ഡോവലിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
രാജ്യത്തിന്‍റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മര്‍ദം ശക്തായ സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാൻ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വരുന്നത്. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ എന്ന പേരിലാണ് പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇപ്പോൾ അറിയപ്പെടുന്നത്. രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ പേരുമാറ്റം കണ്ടെത്തിയത്.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് പേര് മാറ്റം ഉണ്ടായത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കണ്ടെത്തിയിരുന്നു.
പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീര മൃത്യു വരിച്ചു. ഇതോടെ മസൂദ് അസ്ഹറിനെതിരായ നീക്കത്തിന് ഇന്ത്യയും സമ്മര്‍ദ്ദം ചെലുത്തി. ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് ജെയ്ഷെ മുഹമ്മദിനെതിരായി നിലപാടെടുത്തിരുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നായിരുന്നു ഫ്രാന്‍സിന്‍റെ നിലപാട്. ഐക്യരാഷ്ട്രസഭയില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദിനെതിരായ നീക്കത്തില്‍ രംഗത്ത് വന്നത്. എന്നാല്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാടടെത്തുത് ചൈന മാത്രമാണ്. യുഎൻ സുരക്ഷാ സമിതിയിലെ ചൈന നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം വട്ടമാണ് യുഎൻ സുരക്ഷാ സമിതിയിൽ ചൈന എതിര്‍ത്തത്. ഈ നിലപാടിനെതിരെ അമേരിക്കയും രംഗത്ത് വന്നിരുന്നു.
ഹ്യൂസ്റ്റണിൽ ട്രംപിന്‍റെ സാന്നിധ്യത്തിൽ ജമ്മുകശ്മീർ പരാർമശിച്ച് മോദി പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്‍റെ നീക്കം വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് അമേരിക്കയ്ക്ക് നല്‍കുകയുണ്ടായി. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിർത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപും വേദിയില്‍ വ്യക്തമാക്കിയിരുന്നു. ഒരു വേദിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയും അമേരിക്കയും സ്വീകരിച്ച് നിലപാട് ഏറെ പ്രധാനമായിരുന്നു. പാകിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ പേരുമാറ്റം എന്നത് ശ്രദ്ധേയമായിരുന്നു.
https://www.facebook.com/Malayalivartha