Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വശത്താക്കിയത് പ്രേമം നടിച്ച്, മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തശേഷം പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കാണ്‍കെ നടുറോഡിലിട്ടു തല്ലി യുവതി...

01 OCTOBER 2019 02:13 PM IST
മലയാളി വാര്‍ത്ത

ബംഗളൂരു രാമമൂര്‍ത്തി നഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപം ഒരു യുവതി യുവാവിനെ നടുറോഡിലിട്ട് പൊതിരെ തല്ലി. പ്രേമം നടിച്ച് വശത്താക്കിയതിനു ശേഷം മയക്കുമരുന്നു കലര്‍ന്ന ഭക്ഷണം നല്‍കി ബലാല്‍സംഗം ചെയ്തയാളെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി പരസ്യമായി തല്ലിച്ചതച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ തന്നെ മാസങ്ങളായി പിന്തുടരുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും കാട്ടി യുവതി രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. ഇതിനിടയില്‍ പലതവണ ഇയാള്‍ യുവതിയോട് പ്രണയാഭ്യര്‍ഥനയും നടത്തി. കഴിഞ്ഞ മെയ് 18-ന് സുനില്‍ യുവതിക്ക് ശീതളപാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കുകയും അവളെ ഹോട്ടല്‍ റൂമില്‍ കൊണ്ടുപോയി മാനഭംഗം ചെയ്യുകയും ചെയ്യുകയായിരുന്നു. പിന്നീട് പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

യുവതി തനിക്കെതിരെ പരാതി നല്‍കിയതോടെ യുവതിയെ നിരന്തരം പിന്തുടരുന്നതിനൊപ്പം യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി അവര്‍ക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുവാനും സുനില്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിക്കു പോകാനിറങ്ങിയ യുവതിയെ സുനില്‍ പിന്തുടരുകയും ദൃശ്യങ്ങള്‍ കുടുംബാംഗങ്ങളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുനിലിന്റെ നിരന്തരമായ ഭീഷണിയില്‍ മനസ്സു മടുത്ത യുവതി പെട്ടന്നുള്ള ദേഷ്യത്തില്‍ തന്നെ പിന്തുടര്‍ന്ന സുനിലിനെ വലിച്ച് റോഡിലിടുകയും തന്റെ ചെരുപ്പുകൊണ്ട് അടിക്കുകയുമായിരുന്നു

ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ കാര്യമന്വേഷിക്കുകയും യുവതി അവരോട് സുനിലിന്റെ ശല്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതോടെ സുനിലിനെ മര്‍ദ്ദിക്കാന്‍ യുവതിയുടെ അയല്‍ക്കാരും ഒപ്പം കൂടി. പൊലീസെത്തുന്നത് വരെ സുനിലിനെ അവര്‍ അവിടത്തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പേരില്‍ സുനിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കാര്യങ്ങളെ നിസ്സാരമായി കാണാമെന്ന് നീ കരുതുന്നുണ്ടോ?, ഒരു സ്ത്രീയെ ഉപദ്രവിച്ചിട്ട് നിന്റെ വഴിക്കു പോകാമെന്ന് നീ കരുതുന്നുണ്ടോ? എന്നിങ്ങനെ യുവതി ചോദിക്കുന്നത് മര്‍ദ്ദനത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends