ജമ്മു കാശ്മീരില്‍ ബസില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.... ഒരാള്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ ബസില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ജമ്മുകശ്മീരില്‍ കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയില്‍ 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഒരാള്‍ പിടിയിലായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നതായും പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മേയ് മുതല്‍ മൂന്ന് സ്ഫോടനങ്ങളാണ് ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായത്.
"
https://www.facebook.com/Malayalivartha