Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയത്തിൽ തന്റെ ഏക വരുമാന മാർഗമായ റിക്ഷ നഷ്ടമാകുമെന്ന ദുഃഖത്തിൽ പൊട്ടിക്കരയുന്ന റിക്ഷാക്കാരൻ ഒരു വശത്ത് ; മറു വശത്ത് വൈറലാകാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തുന്ന ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി ; രണ്ടുപ്പേരും സോഷ്യൽ മീഡിയയിൽ വൈറൽ ; പെൺകുട്ടിക്കെതിരെ വിമർശന പ്രളയം

01 OCTOBER 2019 04:00 PM IST
മലയാളി വാര്‍ത്ത

ബിഹാറിലെ പ്രളയ കെടുതികളുടെ വിവരങ്ങൾ ഏവരും ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനിടയിൽ ഫോട്ടോ ഷൂട്ട് നടത്തി വിമർശനങ്ങൾ വാങ്ങി കൂട്ടിയിരിക്കുകയാണ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി. ബിഹാറിലെ പട്‌ന ലൊക്കേഷനാക്കിയായിരുന്നു ഫോട്ടോ ഷൂട്ട് നടന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിൽ നിന്നുമായിരുന്നു ഫോട്ടോകൾ എടുത്തത്. ഫോട്ടോഗ്രാഫര്‍ സൗരവ് അനുരാജാണ്‌ അദിതി സിങ് എന്ന വിദ്യാര്‍ഥിനിയുടെ ഫോട്ടോകള്‍ ഫേസ്ബുക്കിലുടെയും ഇന്‍സ്റ്റഗ്രാമിലുടെയും പങ്ക് വച്ചത്. 'മെര്‍മെയ്ഡ് ഇന്‍ ഡിസാസ്റ്റര്‍'(Mermaid in Disaster) എന്ന തലക്കെട്ടിലാണ് സൗരവ് അനുരാജ് ഫോട്ടോകള്‍ പങ്കു വെച്ചിരിക്കുന്നത്. വെള്ളം ഒഴുകുന്ന റോഡില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് അദിതി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഫോട്ടോ വൈറലായി കഴിഞ്ഞിരുന്നു. പിന്നാലെ നിരവധി പേർ ഫോട്ടോകളെ വിമര്‍ശിച്ചും അഭിനന്ദിച്ചും വന്നു. ബിഹാറിൽ കവിഞ്ഞൊഴുകുന്ന പ്രളയത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത് .അതിനിടയിൽ ഇതരത്തിലൊരു പ്രവർത്തി വലിയ രീതിയിൽ വിമർശനങ്ങകൾക്ക് വിധേയമായിരിക്കുകയാണ്. എന്നാൽ പട്‌നയുടെ നിലവിലെ സാഹചര്യം അറിയിക്കണെമെന്ന ഉദ്ദേശത്തോടെയാണ്‌ ഫോട്ടോഷൂട്ട് നടത്തിയതെന്നും അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടരുതെന്നും സൗരവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

അതേ സമയം കനത്ത മഴ തുടരുന്ന ബിഹാറിൽ നെഞ്ചൊപ്പം ഉയര്‍ന്ന വെള്ളക്കെട്ടില്‍ കുടുങ്ങി നിലവിളിക്കുന്ന റിക്ഷാ തൊഴിലാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രയ ഭേദകമായ കാഴ്ച്ചയാണ് ഇത്. തൻറെ വരുമാന മാര്‍ഗമായ റിക്ഷാ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്ക കാരണമാണ് റിക്ഷാ തൊഴിലാളി പൊട്ടിക്കരയുന്നത്.റിക്ഷ വെള്ളക്കെട്ടില്‍നിന്ന് വലിച്ചുകൊണ്ട് പോകാന്‍ റിക്ഷ തൊഴിലാളി കഠിനമായി പരിശ്രമിക്കുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends