Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടിക ജാതി പട്ടിക വർഗ കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ...പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശന ശിക്ഷ തുടരും..ഇത് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ വിജയം

01 OCTOBER 2019 04:01 PM IST
മലയാളി വാര്‍ത്ത

പട്ടിക ജാതി പട്ടിക വർഗ കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ...പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശന ശിക്ഷ തുടരും..ഇത് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ വിജയം
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിരോധന നിയമത്തില്‍ ഇളവ് വരുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സ്റ്റേ ചെയ്യാന്‍ ആകില്ലെന്നാണ് വീണ്ടും സുപ്രീംകോടതി അറിയിച്ചത് . ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഫെബ്രുവരി 19ന് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്നായിരുന്നു സുപ്രീകോടതി വിധി .. എസ്‌സി-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. മുന്‍കൂര്‍ ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതിനാണ് ഭേദഗതി കൊണ്ടു വന്നത്.

എസ്‍‍സി - എസ്‍ടി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ പലതും ലഘൂകരിച്ച സുപ്രീംകോടതി വിധിയ്ക്ക് എതിരെയാണ് കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. ദ ളിതര്‍ക്കെതിരായ അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നത്. നിലവിൽ ഈ വിധി മറികടക്കാൻ കേന്ദ്രസർക്കാർ പാർലമെന്‍റിൽ ബില്ല് കൊണ്ടുവന്ന് പാസ്സാക്കിയിട്ടുണ്ട്

”രാജ്യത്തെ നിയമങ്ങൾ ജനറൽ കാറ്റഗറിയ്ക്ക് ഒന്നും, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് മറ്റൊന്നും എന്ന തരത്തിൽ വിഭജിക്കരുത്”, എന്നായിരുന്നു ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നിയമം തിരുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിവിധ പട്ടികജാതി, പട്ടികവർഗ സംഘടനകളും കേന്ദ്രസർക്കാരും ഈ വിധിയെ ശക്തമായി എതിർത്തു.

കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു ഇത്. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന സ്വന്തം വിധിയില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുകയായിരുന്നു. യു യു ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു അന്നും ഹര്‍ജികള്‍ പരിഗണിച്ചത്

ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവർ അംഗങ്ങളായ ബഞ്ചാണ് എസ്‍‍സി എസ്‍ടി നിയമം പൊളിച്ചെഴുതുന്ന വിധി പുറപ്പെടുവിച്ചത്. ഈ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എസ്‍സി - എസ്‍ടി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾക്ക് ഉടനടി അറസ്റ്റെന്ന വ്യവസ്ഥ ന്യായമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്.

കേസിൽ കഴമ്പുണ്ടോ എന്ന കാര്യത്തിൽ പ്രാഥമികാന്വേഷണം നടത്താൻ പൊലീസിന് സമയം നൽകണമെന്നും, ആവശ്യമെങ്കിൽ മുൻകൂർ ജാമ്യം നേടാമെന്നും കോടതി വിധിച്ചു. ഇത്തരമൊരു കേസിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെയോ ഭരണപദവി കൈകാര്യം ചെയ്യുന്നയാളെയോ അറസ്റ്റ് ചെയ്യണമെങ്കിൽ അതാത് ഓഫീസിലുള്ള മേധാവികളുടെ അനുമതി വേണമെന്നും, അതല്ലാത്തവരെ അറസ്റ്റ് ചെയ്യാൻ എസ്‍എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ അനുമതി വേണമെന്നുമാണ് കോടതി വിധി

സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തുയർന്ന് വന്നത്. ദളിത് സംഘടനകൾ ഭാരത് ബന്ദ് നടത്തി .പ്രതിഷേധം കനത്തപ്പോൾ കേന്ദ്രസർക്കാർ സുപ്രീംകോടതി വിധിക്കെതിരെ ബില്ല് കൊണ്ടുവന്ന് പാസ്സാക്കുകയായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends