Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തു അണുബോംബുകൾ കൂടിയ രാവണൻ മിസൈലുമായി ചൈന ....അമേരിക്കയെപോലും മുൾമുനയിൽ നിർത്തുന്ന ഡിഎഫ്-41...അതിശക്തമായ ഒരു കൂട്ടം ആയുധങ്ങൾ പ്രദർശിപ്പിച്ച് ചൈന

01 OCTOBER 2019 05:03 PM IST
മലയാളി വാര്‍ത്ത

ചൈന രണ്ടും കല്പിച്ച് ലോകത്തെ വിറപ്പിക്കാൻ തന്നെ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ....ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആയുധപ്പുരയിൽ ലോകത്തിലേക്കും വലിയ ആയുധങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു.. ഇന്ന് ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ 70-ാം വാര്‍ഷികമാണ് ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ബെയ്ജിങ്ങിൽ നടക്കുന്ന ദേശീയ ദിന സൈനിക പരേഡിനിടെ ലോകം കണ്ടതിൽ വച്ച് ഏറ്റവും നൂതനമായ ചില ആയുധങ്ങൾ ആണ് ചൈന പ്രദർശിപ്പിക്കുന്നത് ..അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍

ബീജിംഗില്‍ ചൈനീസ് ദേശീയ ദിനത്തിനോട് അനുബന്ധിച്ചാണ് 15,000 കിലോമീറ്റര്‍ പരിധിയുള്ള ഡിഎഫ്-41 എന്ന് പേരുള്ള മിസൈല്‍ ലോകത്തിന് മുന്‍പില്‍ ആദ്യമായി ചൈന പ്രദര്‍ശിപ്പിച്ചത്. ചൈനയില്‍ നിന്നും വിക്ഷേപിച്ചാല്‍ മുപ്പത് നിമിഷത്തിനുള്ളില്‍ അമേരിക്കയില്‍ പതിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് ലോകത്തുള്ള ഏറ്റവും റേഞ്ച് കൂടിയ മിസൈലാണ് ഇത്. 10 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ഒരു ഡിഎഫ് 41 മിസൈലിന് സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ കരസേന സ്വന്തമായുള്ള ചൈനയുടെ വ്യോമസേന ലോകത്തില്‍ വലിപ്പത്തില്‍ മൂന്നാമതാണ്..സെന്റർ ഫോർ സ്ട്രാറ്റജിക് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിസൈൽ പ്രതിരോധ പ്രൊജക്ട് പറയുന്നത്, ഭൂമിയിലെ ഏതൊരു മിസൈലിനേക്കാളും 9,320 മൈൽ (15,000 കിലോമീറ്റർ) വരെ ദൂരം സഞ്ചരിക്കാൻ ഡിഎഫ് -41 ന് ശേഷിയുണ്ടെന്നും 10 ന്യൂക്ലിയർ പോർമുനകൾ വഹിക്കാൻ ശേഷിയുണ്ടെന്നുമാണ്.

ചൈനീസ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ട്വിന്യാമന്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുഖ്യപ്രഭാഷണം നടത്തി. ഒരു ശക്തിക്കും ചൈനീസ് ജനതയുടെ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായ 70 വർഷത്തിനിടയിൽ രാജ്യത്തിന്റെ സൈനിക മുന്നേറ്റത്തെ ഉയർത്തിക്കാട്ടുന്നതിനായി 15,000 ത്തോളം ഉദ്യോഗസ്ഥരും 160 ലധികം പോർവിമാനങ്ങളും 580 ആയുധങ്ങളും മറ്റു ഉപകരണങ്ങളും ആയി ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന സൈനിക പരേഡ് അരങ്ങേറി.

പരേഡിലെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന് ഡോങ്ഫെങ്– 5 സി മിസൈൽ ആണ്. പത്ത് അണുവായുധങ്ങൾ വഹിക്കാവുന്ന മിസൈലാണിത് ..ആണവ മിസൈലുകൾ കൂടാതെ ഡിഎഫ് – 41 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകൾ, മുങ്ങിക്കപ്പലിൽ നിന്നു തൊടുക്കാവുന്ന ജെ – 2 ബാലിസ്‌റ്റിക് മിസൈലുകൾ, അത്യാധുനിക സാങ്കേതിക വിദ്യ (സ്റ്റെൽത്ത്) ഉപയോഗിച്ചു ചൈന വികസിപ്പിച്ച ചെങ്ദു ജെ– 20 പോർവിമാനങ്ങൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു

2017 ൽ ഷാൻസി പ്രവിശ്യയിലെ തായുവാൻ വിക്ഷേപണകേന്ദ്രത്തിൽനിന്നു പടിഞ്ഞാറൻ ചൈനയിലെ മരുഭൂമിയിലേക്ക് മിസൈൽ പരീക്ഷിച്ചത് വലിയ വാർത്തയായിരുന്നു. പഴയ ഡിഎഫ്–5 മിസൈലുകളിൽ പുതിയ പോർമുനകൾ ചേർക്കുന്ന നീക്കം പുരോഗമിക്കുന്നതായി യുഎസ് ഇന്റലിജൻസിന് 2016 ൽ തന്നെ യുഎസിനു വിവരം ലഭിച്ചിരുന്നു.

പന്ത്രണ്ട് ആണവപോർമുനകൾ വരെ വഹിക്കാൻ ശേഷിയുള്ളതും 15,000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളതുമായ ഡോങ്ഫെങ്–41 മിസൈൽ റഷ്യൻ അതിർത്തിയോടു ചേർന്ന് ചൈന വിന്യസിച്ചതിന്റെ ചിത്രങ്ങൾ ചില ചൈനീസ് വെബ്സൈറ്റുകളിൽ വന്നിരുന്നു
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് ചൈന തങ്ങളുടെ ശക്തി പ്രകടനങ്ങൾ കാണിക്കുന്നതെന്നതും ശ്രദ്ധേയമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends