അയച്ച സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

അയച്ച സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഡിസപ്പിയറിങ് മെസേജസ് എന്ന ഈ പുതിയ ഫീച്ചറിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ കഴിയും.മെസേജിങ് ആപ്പായ ടെലിഗ്രമിലെ സെല്‍ഫ് ഡിസ്ട്രക്റ്റിങ് ടൈമര്‍ എന്ന ഫീച്ചറിന് തുല്യമായ ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്ൽ.
ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളിലാണ് ഈ ടൈമര്‍ ഫീച്ചര്‍ സംവിധാനം ഉപയോഗിക്കാൻ കഴിയുന്നത്. വാട്സാപ്പിലും ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയുകയുളളൂ. ഇപ്പോൾ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകുവെങ്കിലും പതിയെ പേഴ്‌സണല്‍ ചാറ്റിലും ഇത് ലഭ്യമാക്കുമെന്നാണ് വിവരം. ഈ ഫീച്ചര്‍ വന്ന് കഴിഞ്ഞാൽ പിന്നെ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ അഞ്ച് സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാൻ കഴിയും. ഗ്രൂപ്പ് സെറ്റിങ്ങിലാണ് സന്ദേശം അപ്രത്യക്ഷമാകുന്നത് ഒരുക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha


























