Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്ക് മേലെ പറക്കാൻ നോക്കണ്ട ; ഇ​ന്ത്യ​യി​ലേ​ക്ക് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​രെ കൂ​ടി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

02 OCTOBER 2019 01:26 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​യി​ലേ​ക്ക് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​രെ കൂ​ടി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​നാ​യ സ​ജ​ൻ പ്രീ​താ​ണ് അ​മൃ​ത്സ​റി​ൽ​ അ​റ​സ്റ്റി​ലാ​യ​ത്. അ​മൃ​ത്സ​റി​ലെ ഖാ​ൽ​സ കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഭീകരനെ പി​ടി​കൂ​ടി​യ​ത്. ആ​യു​ധ​ങ്ങ​ൾ വ​ർ​ഷി​ച്ച ഡ്രോ​ണു​ക​ളി​ലൊ​ന്ന് ഇ​യാ​ൾ ന​ശി​പ്പി​ച്ച​താ​യും ഡ്രോ​ൺ മു​ഖേ​ന ല​ഭി​ച്ച ര​ണ്ട് കൈ​ത്തോ​ക്കു​ക​ൾ വി​റ്റ​താ​യും പോ​ലീ​സ് വ്യക്തമാക്കി. ര​ണ്ട് ഡ്രോ​ണു​ക​ളാ​ണ് അ​തി​ർ​ത്തി​യി​ൽ ആ​യു​ധ​ങ്ങ​ൾ വ​ർ​ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ലൊ​ന്ന് പ​ഞ്ചാ​ബ് താ​ൻ ത​രാ​നി​ലെ ജ​ബാ​ൽ‌ ടൗ​ണി​ൽ​നി​ന്നും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചൈനയുടെ ഡ്രോണുകളില്‍ പഞ്ചാബില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. 80 കിലോ ആയുധങ്ങളാണ് എട്ട് ഡ്രോണുകളിലായി ഇതുവരെ എത്തിച്ചത്. എകെ 47 റൈഫിളുകളും ഗ്രനേഡുകളും അമൃത്സറില്‍ ഇറക്കിയത് കശ്മീര്‍ ഭീകരര്‍ക്കു വേണ്ടിയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ് നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു രഹസ്യാന്വേഷണ വിഭാഗവും പഞ്ചാബ് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു.

പാകിസ്ഥാന്‍ കേന്ദ്രമായുള്ള ഖലിസ്ഥാന്‍ സിന്‍ന്ദാബാദ് ഫോഴ്‌സിനു പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഗൂഢാലോചന ഗൂഢാലോചന നടന്നത് ജര്‍മനിയിലും ലാഹോറിലും വച്ചാണ് എന്നാണു റിപ്പോർട്ടുകൾ

കശ്മീരില്‍ അതിശക്തമായ നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആയുധങ്ങള്‍ അമൃത്സറില്‍ എത്തിച്ചതെന്നു കരുതുന്നു .. ഇവിടെനിന്ന് ആയുധങ്ങള്‍ ഭീകരര്‍ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കശ്മീരര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ അനുവദിക്കാത്തതിനാലാണ് സാറ്റലൈറ്റ് ഫോണുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്...

അഞ്ച് സാറ്റലൈറ്റ് ഫോണുകളാണ് ഡ്രോണില്‍ എത്തിച്ചതെന്നു പൊലീസ് വ്യക്തമാക്കി. പാക്ക് അതിര്‍ത്തിയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഡ്രോണുകള്‍ പറത്തിയിരിക്കുന്നത്. രണ്ടായിരം അടി ഉയരത്തില്‍ അഞ്ചു കിലോമീറ്റര്‍ പറഞ്ഞ ശേഷം 1500 അടിയിലേക്കു താഴ്ന്ന് ആയുധങ്ങള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണു കരുതുന്നത് ..

22കാരനായ അമൃതസര്‍ സ്വദേശി സുബ് ദീപിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് താന്‍തരണിലും അമൃതസറിലും എട്ട് പേലോഡുകള്‍ എത്തിയെന്ന വിവരം ലഭിച്ചത് . സെപ്റ്റംബര്‍ ആറിനും പതിനാറിനും ഇടയിലാണ് രാത്രി ഡ്രോണുകളില്‍ ആയുധം എത്തിച്ചത്. അവസാന ഡ്രോണ്‍ രജോക്കെ ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ആറു ചൈനീസ് ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്..

പകുതി കത്തിക്കരിഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണു നീക്കത്തിനു പിന്നില്‍ ജര്‍മനി, ലാഹോര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നടപടിയാണിതെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി

പഞ്ചാബിലെ ഫിറോസ്പൂരിലും ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു . ഡ്രോണുകള്‍ വഴി ഇന്ത്യന്‍ പ്രദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ശ്രമിക്കുമോ എന്ന ആശങ്കയാണ് ഏജന്‍സികള്‍ക്കുള്ളത്. റഡാറുകള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ കണ്ടെത്തി തകര്‍ക്കാന്‍ പഞ്ചാബ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഇത്തരം ഡ്രോണുകള്‍ തകര്‍ക്കാന്‍ ബിഎസ്എഫും വ്യോമസേനയും പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനയിലുള്ള ഗുര്‍മീത് സിങ് ബഗ്ഗയാണ് ആയുധ കടത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് പഞ്ചാബ് മേഖലയില്‍ ഇത്തരം നീക്കം വര്‍ധിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബിഎസ്എഫ്, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends