Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹണി ട്രാപ്പിൽ ഞെട്ടിത്തരിച്ച് രാജ്യം; ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയും അശ്ലീല വീഡിയോ വിറ്റത് കോടികണക്കിന് രൂപയ്ക്ക്... ബിജെപി നേതാക്കളും വീഡിയോയിൽ

02 OCTOBER 2019 01:36 PM IST
മലയാളി വാര്‍ത്ത

ഹണി ട്രാപ്പിൽ ഞെട്ടിത്തരിച്ച് രാജ്യം; ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയും അശ്ലീല വീഡിയോ വിറ്റത് കോടികണക്കിന് രൂപയ്ക്ക്... ബിജെപി നേതാക്കളും വീഡിയോയിൽ

രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം നിരവധി പ്രമുഖർ ഉൾപ്പെട്ട മധ്യ പ്രദേശ് ഹണിട്രാപ്പ് കേസിൽ പല ഉന്നതരും മുട്ടിടിച്ചു വീഴുമെന്നു റിപ്പോർട്ടുകൾ ...

ഹണിട്രാപ്പ് സംഘത്തിലെ പ്രധാനിയായ ശ്വേത ജയിൻ അറസ്റ്റിലായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് ..സംഭവത്തിൽ 12 ഉന്നത ഉദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും കുടുങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .. ശ്വേത ഉൾപ്പടെയുള്ള സ്ത്രീകളുടെ ലാപ് ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽ നിന്നുമായി ഉന്നതരുടെ സ്വാകര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 5000ൽ അധികം വീഡിയോ തെളിവുകളും സെക്സ് ചാറ്റുകളും ഫോട്ടോകളുമാണ് കണ്ടെടുത്തിട്ടുള്ളത്

ഇൻഡോർ സ്വദേശിയായ എഞ്ചിനീയർ നൽകിയ പരാതിയെ തുടർന്നാണ് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. യുവാവുമായി അടുപ്പം സ്ഥാപിച്ച തട്ടിപ്പ് സംഘത്തിലെ പെൺകുട്ടി ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എഞ്ചിനീയർ ഇത് പോലീസിനെ അറിയിച്ചതോടെയാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. വൻ റാക്കറ്റാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

പിതാവിന്റെ പ്രായമുള്ളവരുമായും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോളേജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ നിർബന്ധിച്ച് ഉന്നതരെ വീഴ്ത്താനായി ഉപയോഗിച്ചുവെന്നും ശ്വേത തന്നെ പറയുന്നു.. . ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചതെന്ന് അവർ പോലീസിനോട് കുറ്റസമ്മതം നടത്തി

ഇതിനിടെ ഹണിട്രാപ്പ് സംഘം പകർത്തിയെന്ന് കരുതുന്ന മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട് ..ഇരുവരും ഓരോ പെൺകുട്ടികൾക്കൊപ്പമുളള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് അറിയാൻ കഴിഞ്ഞത് ..മധ്യപ്രദേശിലെ മുൻ ബിജെപി സർക്കാരിലെ രണ്ടു മന്ത്രിമാർ അശ്ലീലവീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐ പറഞ്ഞു.

മധ്യപ്രദേശിലെ ലൈംഗികവിവാദക്കേസിലുൾപ്പെട്ട രണ്ടുസ്ത്രീകൾ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് മുതിർന്ന രാഷ്ട്രീയനേതാക്കളുടെ അശ്ലീലവീഡിയോകളുപയോഗിച്ച് പാർട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നും പറയുന്നു.. എന്നാൽ മാറിയ രാഷ്ട്രീയ ചുറ്റുപാടിൽ ഇവരുടെ ശ്രമം വിജയിച്ചില്ല എന്നും പറയുന്നു..

ആറുകോടിരൂപയ്ക്ക് വീഡിയോകൾ വാങ്ങാമെന്ന് രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30കോടി രൂപയിൽ കുറയ്ക്കാൻ സ്ത്രീകൾ തയ്യാറാകാത്തിരുന്നതാണ് സി ഡി കൾ വിറ്റ് പോകാതിരിക്കാൻ കാരണം
രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും പരസ്പരം ചെളിവാരിയെറിയാൻ തക്കംപാർത്തിരിക്കുന്ന സമയമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി ഡി കൾ വൻ വിലയ്ക്ക് വിറ്റഴിക്കാൻ അവസരം കിട്ടുമെന്നാണ് സംഘം കരുതിയിരുന്നത് എന്നും ശ്വേത വ്യക്തമാക്കി

ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത്‌ ചെയ്തതെന്നും ശ്വേത പോലീസിനോട് പറഞ്ഞു . സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വ്യക്തമാക്കി

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends