Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് നിരവധി രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക... ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് ശേഷമാണ് ഇത്തരം ഒരാശങ്ക ഉള്ളതെന്നും ലോക രാഷ്ട്രങ്ങൾ പറയുന്നു

02 OCTOBER 2019 03:36 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് നിരവധി രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക... ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് ശേഷമാണ് ഇത്തരം ഒരാശങ്ക ഉള്ളതെന്നും ലോക രാഷ്ട്രങ്ങൾ പറയുന്നുണ്ട്. ഇന്ത്യയെ ഏതു വിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തിയാണ് ഇപ്പോൾ പാക്കിസ്ഥാൻ പ്രവർത്തിക്കുന്നതെന്നും അമേരിക്ക പറഞ്ഞു

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിനു സാധ്യത ഏറിയെന്നു യുഎസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്രിവർ പറഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സേനാ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്ന തീവ്രവാദ സംഘങ്ങളെ പാകിസ്ഥാന്‍ നിയന്ത്രിക്കാൻ സാധ്യതയില്ലെന്നാണ് അമേരിക്ക വിലയിരുത്തുന്നത്

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനു ചൈന നൽകിയതു രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്. എന്നാൽ കശ്മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു ..കശ്മീരിന്‍റെ പേരിൽ യുദ്ധമുണ്ടാവുന്നതിന് ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ പറയുന്നു..

ചൈന പല രാജ്യാന്തര വേദികളിലും പാക്കിസ്ഥാന് അനുകൂലമായി വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. ചൈനയുടെ പൂര്‍ണ പിന്തുണ അവകാശപ്പെട്ടു പാക്കിസ്ഥാന്‍ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ രാജ്യാന്തര പിന്തുണ നേടാൻ കഴിഞ്ഞില്ല. ഇന്ത്യയുമായി മത്സര സ്വഭാവം പുലര്‍ത്തുന്ന ചൈനക്ക് പാകിസ്ഥാനുമായുള്ളത് ദീര്‍ഘകാല ബന്ധമാണ്...എന്നിരുന്നാലും കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്ഥാന് പിന്തുണ നൽകില്ലെന്ന് പെന്‍റഗണ്‍ വക്താവ് വ്യക്തമാക്കി...

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ യുഎസ് പര്യടന വേളയിൽ കഹമീർ വിഷയമ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയായിരുന്നു . ചൈനയുമായി ഇന്ത്യ ശത്രുത ആഗ്രഹിക്കുന്നില്ലെന്നും ഷ്രിവർ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നം ചൈന പരാമർശിച്ചുവെങ്കിലും ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മറ്റുരാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര അധികാരത്തെയും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നായിരുന്നു ഇന്ത്യൻ മറുപടി. കശ്മീരിലെ ഇന്ത്യൻ നടപടി രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമാണെന്ന പാക്ക് നിലപാട് അംഗീകരിച്ചു രംഗത്തുവന്നതു ചൈന മാത്രമായിരുന്നു

പത്ത് പേരോളം അടങ്ങുന്ന ചാവേര്‍ സംഘത്തിന്‍റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അമൃത്‌സർ, പത്താൻകോട്ട്, ശ്രീനഗർ, അവന്തിപുർ, ഹിൻഡൻ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. നേരത്തെ ബാലാകോട്ടിൽ ഇന്ത്യ തകർത്ത ഭീകരക്യാംപ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചത് ..

പാകിസ്ഥാൻ ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടർന്നാൽ അതിർത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറൽ ബിപിൻ റാവത്ത് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു... പണ്ടുമുതലേ പാകിസ്ഥാൻ ഭീകരർക്ക് താവളമൊരുക്കുന്നുണ്ട്. ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ നിഴൽയുദ്ധം നടത്തുന്നത് പാകിസ്ഥാന്റെ ദേശീയ നയമാണ്. പ്രത്യേക പദവി എടുത്ത കളഞ്ഞ ജമ്മുകാശ്‌മീരിൽ ജിഹാദിന് പരസ്യമായി ആഹ്വാനം ചെയ്‌തത് അവർ ഭീകര പ്രവർത്തനത്തെ സഹായിക്കുന്നതിനു തെളിവാണ് എന്നും റാവത്ത് സൂചിപ്പിച്ചിരുന്നു.

ഭീകരരുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം സസൂക്ഷ്‌മം നിരീക്ഷിച്ചു വരുകയാണ്‌...ഏതു സാഹചര്യവും നേരിടാന്‍ സുരക്ഷാ ഏജന്‍സികള്‍ തയാറാണെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട് ..30 നഗരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടണ്ട്‌. ജമ്മു, പത്താന്‍കോട്ട്‌, അമൃത്‌സര്‍, ജയ്‌പുര്‍, ഗാന്ധിനഗര്‍, കാന്‍പുര്‍, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലാണ്‌ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends