സഞ്‌ജയ് ദത്തിനെ പൂനെ യെര്‍വാഡ ജയിലിലേക്ക് മാറ്റി

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്‌ജയ് ദത്തിനെ പുനെ യെര്‍വാഡ ജയിലിലേക്കു മാറ്റി. കഴിഞ്ഞ 16ന് കോടതിയില്‍ കീഴടങ്ങിയ ദത്തിനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്കാണ് അയച്ചിരുന്നത്. എന്നാല്‍ കസബിനെ കിടത്തിയിരുന്ന അണ്ഡാ ജയിലില്‍ കഴിയുന്നതില്‍ ദത്ത് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച രാവിലെയാണ് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്. അനധികൃതമായി ആയുധം കൈവശം വച്ച കേസിലാണ് സുപ്രീം കോടതി ദത്തിന് 5 വര്‍ഷത്തെ തടവുശിക്ഷ നല്‍കിയത്. മെയ് പതിനാറിന് ടാഡ കോടതിയിലാണ് ദത്ത് കീഴടങ്ങിയത്. മുന്‍പ് ഒന്നര വര്‍ഷത്തോളം തടവ്‌ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി മൂന്നര വര്‍ഷം ദത്ത് ശിക്ഷ അനുഭവിച്ചാല്‍ മതി.
https://www.facebook.com/Malayalivartha























