ഒഡീഷയില്‍ ബസ്സപകടത്തില്‍ അഞ്ച് മരണം

ഒഡീഷയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് കത്തി അഞ്ച് പേര്‍ വെന്തുമരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ബോലംഗിര്‍ ജില്ലയില്‍ വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. ഭുവനേശ്വറില്‍ നിന്നു നുവാപാഡയിലേക്കു യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. ശകുന്തളാ ദേവി അഗര്‍വാള്‍(55), ശ്രിയാന്‍ഷു ഗോയല്‍ (ആറ്) എന്നിവരാണ് മരിച്ച രണ്ടുപേര്‍. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ബോലംഗിര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപെട്ടു.
https://www.facebook.com/Malayalivartha























