തിരുച്ചിറപ്പള്ളിയിലെ രണ്ടര വയസ്സുകാരനായുള്ള രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാകുന്നു... സമാന്തര കിണര്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയായി പാറകള്‍ ... ബദല്‍ മാര്‍ഗം തേടാന്‍ രക്ഷാപ്രവര്‍ത്തകര്‍... പാറയില്ലാത്തിടത്ത് കിണര്‍ കുഴിക്കാനുള്ള സാധ്യത പരിശോധിക്കും.. രക്ഷാപ്രവര്‍ത്തനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു, രക്ഷാപ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിട്ടു

തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സമാന്തര കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളി സൃഷ്ടിക്കുകയാണ്. സമാന്തര കിണര്‍ നിര്‍മാണം നിലവില്‍ 61 അടി പിന്നിട്ടിട്ടുണ്ട്. പാറയുടെ സാന്നിധ്യം മൂലം മന്ദഗതിയിലാണ് കിണര്‍ നിര്‍മാണം മുന്നോട്ട് പോകുന്നത്. അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള മറ്റ് സാധ്യതകള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. കൂടുതല്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്നതില്‍ ആശങ്ക നില നില്‍ക്കുന്നുണ്ട്.
നേരത്തെ 88 അടി താഴ്ചയിലുള്ള കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.ഓക്‌സിജന്‍ സിലിണ്ടറുമായി ഒരാള്‍ക്ക് കുട്ടിയുടെ അടുത്തെത്താന്‍ പാകത്തില്‍ ഒരു മീറ്റര്‍ വ്യാസത്തിലാണ് കുഴിയെടുക്കുന്നത്. കാമറയിലൂടെ കുട്ടിയുടെ കൈകള്‍ മാത്രമാണ് കാണാനാവുന്നത്. ഓക്‌സിജന്‍ കടത്തിവിടുന്നത് തുടരുന്നുണ്ട്.
"\
https://www.facebook.com/Malayalivartha