പടക്കം പൊട്ടിച്ചാഘോഷിക്കുന്നതിനിടെ തര്‍ക്കത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് ിവെട്ടേറ്റു മരിച്ചു. ഒഡീഷയിലെ സുന്ദര്‍പുരയിലാണ് സംഭവം. അമരേഷ് നായക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.അമരേഷ് സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരു
സംഘം ഇവരെ തടഞ്ഞു. ഇതേ ചൊല്ലിയുള്ള വഴക്കിനിടെയാണ് അമരീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.പതിനഞ്ചംഗ സംഘമാണ് അമരീഷിനെ ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധമാണ് ആക്രമിക്കാന്‍ ഉപയോഗിച്ചത്. പരിക്കേറ്റ അമരീഷിനെ ഭുവനേശ്വറിലെ ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.
https://www.facebook.com/Malayalivartha