സഭകള്‍ തുടര്‍ച്ചയായി മുടങ്ങുന്നത് ഖേദകരമെന്ന് രാഷ്ട്രപതി

പാര്‍ലമെന്റും നിയമസഭകളും തുടര്‍ച്ചയായി തടസപ്പെടുന്നത് ഖേദകരമാണെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഹിമാചല്‍പ്രദേശ് നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഇത്തരത്തില്‍ സഭ തടസപ്പെടുന്നതു മൂലം രാജ്യത്തിന് നിര്‍ണായകമാകുന്ന ധനകാര്യ ബില്ലുകളിലെ ചര്‍ച്ചകള്‍ പോലും മുടങ്ങുന്നതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത്തരം തടസപ്പെടുത്തലുകള്‍ക്ക് സ്ഥാനമില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഈ സാഹചര്യം അവസാനിപ്പിക്കാന്‍ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ഉചിതമായ പരിഹാരം കാണണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
https://www.facebook.com/Malayalivartha























