പാക് ജയിലില്‍ കഴിയുകയായിരുന്ന 45 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു

പാക്കിസ്ഥാനില്‍ തടവിലായിരുന്ന 45 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ് വിട്ടയച്ചത്. എന്നാല്‍ മോചന വിവരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണവും നല്‍കിയിട്ടില്ല. വിട്ടയച്ച തടവുകാരെ ബസില്‍ കിഴക്കന്‍ ലാഹോറിലെത്തിക്കുമെന്നാണ് വിവരം. തടവുകാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ബസില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്‌തിട്ടുണ്ട്. പാക്കിസ്ഥാന്‍ ജയിലിലുള്ള അനേകം ഇന്ത്യക്കാരില്‍ ആരെയൊക്കെയാണ് വിട്ടയച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വാഗാ അതിര്‍ത്തി വഴി നാളെ ഇവര്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha























