സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി

സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വായു മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നു. ഉപമുഖ്യ മന്ത്രിയും പരിസ്ഥിതി മന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി, ചീഫ് സെക്രട്ടറി ദീപക് കുമാര്‍, ബിഹാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അശോക് ഘോഷ്, പാറ്റ്ന പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍, പാറ്റ്ന ഡി.എം കുമാര്‍ രവി എന്നിവരും പങ്കെടുത്തു.
മലിനീകരണ പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ യോഗത്തില്‍ പരിസ്ഥിതി വകുപ്പ് അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തലസ്ഥാനത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ ധാരണയായത്.
https://www.facebook.com/Malayalivartha
























