രാജ്യതലസ്ഥാനത്ത് അന്തരീക്ഷമലിനീകരണം രൂക്ഷം..... മലിനവായു ശ്വസിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു, കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം നിലവില്‍ വന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. വായു മലിനീകരണം തടയുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന കേന്ദ്ര-സംസ്ഥാനം സര്‍ക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാകൂ.ശ്വാസതടസം ഉള്‍പ്പെടയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഡല്‍ഹി നിവാസികള്‍ ഇപ്പോള്‍ പ്രധാനമായും നേരിടുന്നത്.
എന്നാല്‍ പലയിടത്തും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം പൂര്‍ണമായും അവഗണിച്ചുകൊണ്ട് മുഖാവരണം ഇല്ലാതെയാണ് പല കരാര്‍ തൊഴിലാളികളും ജോലികളില്‍ ഏര്‍പ്പെടുന്നത്.
"
https://www.facebook.com/Malayalivartha