ഇനി ശശി തരൂരും കോണ്‍ഗ്രസ് ദേശീയ വക്താവ്, ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസിന്റെ ശബ്‌ദമായി ശശി തരൂര്‍ വരും

കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി നിയമിച്ചു. എ.ഐ.സി.സി.യുടെ മാധ്യമ വിഭാഗം മേധാവി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് ഇക്കാര്യമറിയിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ 36 അംഗ പാനലിലാണ് ശശി തരൂരും ഇടം പിടിച്ചിരിക്കുന്നത്. പി.സി. ചാക്കോയാണ് കേരളത്തില്‍ നിന്നുള്ള മറ്റൊരു വക്താവ്.
https://www.facebook.com/Malayalivartha























