സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ആംവെ ചെയര്‍മാന്‍ അറസ്റ്റില്‍

ഇന്ത്യയിലെ ആംവെ ചെയര്‍മാനും സി.ഇ.ഒയുമായ പിക്‌നി കോട്ട് വില്യം അറസ്‌റ്റില്‍. ചട്ടവിരുദ്ധമായി കേരളത്തില്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് തുടങ്ങി, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്‌റ്റ്. സഞ്‌ജയ് മല്‍ഹോത്ര, അഞ്‌ജു പുട്‌രാജ് എന്നീ ഡയറക്‌ടര്‍മാരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ആംവെ കമ്പനി കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ക്രമക്കേടു നടത്തിയതായി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആംവെ ഉല്‍പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കുകയും കേരളത്തിലെ സി.ഇ.ഒയെ അറസ്‌റ്റ് ചെയ്യുകയും ഉണ്ടായി. ഈ കേസില്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതിനു ശേഷമാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് പിക്‌നി കോട്ട് ഹാജരായത്. ആംവെ കമ്പനി സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതതലങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























