Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി !! പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച് എന്‍ വാസു !! കൊള്ളയില്‍ വന്‍ തോക്കുകള്‍ അവരിലേക്ക് അന്വേഷണം എത്തിയിരിക്കണമെന്ന് കട്ടായം ഉത്തരവിട്ട് ജഡ്ജി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയും പ്രതി ശിവം ത്രിവേദിയും വിവാഹിതരായിരുന്നു ! യുവതിയെ ചുട്ടെരിക്കാനുള്ള പ്രധാന കാരണം വിവാഹ ഉടമ്പടി...ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദി ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ചത് എതിർപ്പിന് കാരണമായി

09 DECEMBER 2019 04:41 PM IST
മലയാളി വാര്‍ത്ത

ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടിയെ ചൊല്ലിയുണ്ടായ തർക്കമെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15ന് വിവാഹിതരായിരുന്നു എന്നും ഇയാളുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു എന്നും പൊലീസ് പറയുന്നു.

എന്നാല്‍ ഈ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ജനുവരിയിൽ ശിവം ത്രിവേദിയും യുവതിയും വിവാഹിതരായത് . വിവാഹത്തനെ തുടർന്ന് ഉണ്ടാക്കിയ വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ആളായിരുന്നു ശിവം ത്രിവേദി. ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതി ശിവം ത്രിവേദിയെ വിവാഹം ചെയ്യുന്നത് കഴിഞ്ഞ ജനുവരി 15 നാണ്.. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

തുടർന്ന് ഉഭയ സമ്മത പ്രകാരം തയ്യാറാക്കിയ ഉടമ്പടിയാണ് ഇപ്പോൾ കൊലക്ക് കാരണമായത് . വിവാഹത്തിൽ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍ ഉറപ്പിച്ചു. ആദ്യം യുവതിയുടെ വീട്ടില്‍ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയ യുവതിയെ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തുകയായിരുന്നു.

ഇക്കാര്യങ്ങള്‍ യുവതി തന്നെ മരണമൊഴിയായി പൊലീസിനോട് പറഞ്ഞതാണ് . അതേസമയം പ്രതികള്‍ നല്‍കുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നോട് പറഞ്ഞതായി സഹോദരന്‍ പറഞ്ഞു.യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി.

ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍സ് ചെയ്തത്. ഇവരില്‍ രണ്ട് പേര്‍ ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പേര്‍ കോണ്‍സ്റ്റബിള്‍മാരുമാണ്. യുവതിയെ പ്രതികള്‍ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം.

പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികള്‍ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു.

പ്രതികളായ ശിവം ത്രിവേദി, അച്ഛന്‍ ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവര്‍ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. യുവതിയുടെ മരണത്തില്‍് പോലീസുകാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (8 minutes ago)

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ അന്തരിച്ചു....  (25 minutes ago)

സി പി എം നേതാവും രാഹുലിന്റെ വഴിയേ... തിരിച്ചടിക്കാൻ ഒരുങ്ങി രാഹുൽ പഴയതെല്ലാം മറന്ന സഖാക്കൾക്ക് മറുപടി  (43 minutes ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (50 minutes ago)

ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിൽ ദൃശ്യമാകും...  (1 hour ago)

പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച്  (1 hour ago)

വായു മലിനീകരണം രാജ്യതലസ്ഥാനത്ത് വളരെ മോശം അവസ്ഥയിൽ  (1 hour ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (2 hours ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (2 hours ago)

രൂപ തിരിച്ചു കയറി....  (3 hours ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (3 hours ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (3 hours ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (3 hours ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (3 hours ago)

റിപ്പോ റേറ്റ് 5.25% ആയി.  (4 hours ago)

Malayali Vartha Recommends