Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി

14 DECEMBER 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു

ഡല്‍ഹി അന്താരാഷ്ട്ര വിമാത്താവളത്തില്‍ കാല് കുത്തിയ കൊടുംഭീകരനെ തൂക്കി എന്‍ ഐ എ ! അമേരിക്ക നാടുകടത്തിയവരില്‍ ഉണ്ടായിരുന്ന ഭീകര കൂട്ടം; മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊലപാതകം, സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തെ വെടിവെയ്പ് തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളി അന്‍മോള്‍ ബിഷ്‌ണോയിയെ തൂക്കിയെടുത്തു

ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെയുള്ള അണിനിരന്ന ജനസാഗരമായി മാറി. രണ്ടാം മോദി സർക്കാരിനെതിരെ കോൺഗ്രസ്‌ നടത്തുന്ന ആദ്യ പ്രക്ഷോഭത്തിനാണ് നിരവധി ചരിത്ര സമരങ്ങൾക്ക് വേദിയായ രാം ലീല മൈതാനം സാക്ഷിയായത്. പൗരത്വഭേദഗതി നിയമം, സ്ത്രീ സുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, തുടങ്ങിയ വിഷയങ്ങളിൽ മോഡി സർക്കാരിനെതിരെ റാലിയിൽ പ്രതിഷേധസ്വരമുയർന്നു.

കൂറ്റൻ റാലിക്ക് നേതൃത്വം നൽകിയ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മോദി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേർ റാലിയിൽ അണിനിരന്നുവെന്നാണ് കോൺഗ്രസ്‌ അവകാശപ്പെടുന്നത്.

രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ കേന്ദ്രസ‍ര്‍ക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഞ്ഞടിക്കുകയായിരുന്നു. ഭരണഘടനയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസ‍ര്‍ക്കാരിന്റേതെന്ന് പറഞ്ഞ സോണിയ ഗാന്ധി, ജീവൻ ത്യജിച്ചും കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്നും പറ‌ഞ്ഞു.

"പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുമെന്ന കാര്യം മോദിയും അമിത് ഷായും പരിഗണിക്കുന്നേയില്ല. രാജ്യത്തെ തക‍ര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പക്ഷെ ഞാനുറപ്പ് പറയുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ ഒപ്പം കോൺഗ്രസ് നിൽക്കുക തന്നെ ചെയ്യും. തോന്നുമ്പോൾ ഭരണഘടനയുടെ അനുച്ഛേദവും സംസ്ഥാനത്തിന്റെ സ്റ്റാറ്റസും മാറ്റുകയാണവര്‍. തോന്നുമ്പോൾ രാഷ്ട്രപതി ഭരണം ഏ‍ര്‍പ്പെടുത്തുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്യും. ഭരണഘടനയെ ഓരോ ദിവസവും അതിലംഘിച്ച ശേഷം ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കേണ്ട സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. അതിന് വേണ്ടി നമ്മൾ പോരാടണം. ചെറുകിട കച്ചവടക്കാരെ മോദി സ‍ര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തകര്‍ത്തു. അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. എല്ലാവർക്കും എല്ലായിടത്തും വികസനം എന്നാണ് മോദി സർക്കാർ പറയുന്നത്. എവിടെയാണ് വികസനം. മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും. കള്ളപ്പണം വാഗ്ദാനം ചെയ്ത പോലെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് എത്തിയില്ല എന്ന കാര്യത്തിൽ അന്വേഷണം വേണ്ടേ? കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്ഗ്രസ്സ് മുന്നോട്ട് വരികയാണ്. കുടുതൽ ശക്തമായ സമരം ഏറ്റെടുക്കണം," എന്നും അവ‍ര്‍ രാംലീല മൈതാനിയിൽ കോൺഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കാന്‍ ആഹ്വാനംചെയ്ത് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നുംഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടനതകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി. സര്‍ക്കാര്‍ ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, ജി.എസ്.ടി മൂലം വ്യാപാരികള്‍ നഷ്ടം നേരിടുന്നു, കൃഷിക്കാര്‍ കഷ്ടപ്പെടുന്നു, ബിസിനസുകള്‍ അടച്ചുപൂട്ടുന്നു-പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
"മോദിക്കൊപ്പം സാധ്യതകളും വര്‍ദ്ധിക്കുന്നു (മോദി ഹെയ് തോ മമ്കിന്‍ ഹെയ്) എന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ ബി.ജെ.പി വന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷകര്‍ കഷ്ടപ്പെടുന്നു. മോദി വന്നപ്പോള്‍ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വര്‍ധിച്ചത് എന്നും പ്രിയങ്ക ആഞ്ഞടിച്ചു.

പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ മോശമായ സാമ്ബത്തികാവസ്ഥ, സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ്പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുങ്ങിയ പ്രമുഖ നേതാക്കല്‍ റാലിയില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (22 minutes ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (30 minutes ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (2 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (2 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (3 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (3 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (3 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (3 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (3 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (3 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (3 hours ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (3 hours ago)

Malayali Vartha Recommends