ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം വീണ്ടും കനക്കുന്നു... മീററ്റില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം വീണ്ടും കനക്കുന്നു. മീററ്റില്‍ പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മീററ്റിലെ ഇസ്ലാമാബാദിലുള്ള പോലീസ് സ്റ്റേഷനാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. പോലീസ് സ്റ്റേഷനിലെ ഫര്‍ണിച്ചറുകളും രേഖകളും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. അതേസമയം യുപിയില്‍ വെള്ളിയാഴ്ച പ്രക്ഷോഭത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്.
റാലി തടയാന്‍ ശ്രമിച്ച ചിലയിടങ്ങളില്‍ പ്രക്ഷോഭകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. നേരത്തേ സംഘര്‍ഷം ശക്തമായ ഗൊരഖ്പുരിലും സാംഭലിലും സംഘര്‍ഷാവസ്ഥയില്‍ അയവുവന്നിട്ടില്ല. പലയിടത്തും സമരക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
പടിഞ്ഞാറന്‍ യു.പിയിലെ മീറത്തില്‍ പ്രക്ഷോഭകര്‍ 12 വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും പൊലീസ് കാവല്‍കേന്ദ്രം കത്തിക്കുകയും ചെയ്തു. പൗരത്വ ഭേദഗതിനിയമത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നയുദ്ധം പ്രഖ്യാപിച്ചതോടെ സമരക്കാരെ നിഷ്‌കരുണം അടിച്ചൊതുക്കി മുന്നേറുകയാണ് പൊലീസ്. ലഖ്‌നോവിലും സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും അക്രമം അതിരുവിടാന്‍ ഇത് കാരണമായി.
https://www.facebook.com/Malayalivartha



























