രാജ്യത്തില്ലാത്ത രാഹുലിനെയല്ല രാഹുകാലത്തെയാണ് പഴിക്കേണ്ടത് ; രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? ; രാജ്യം ഒന്നടങ്കം ചോദിക്കുന്നു

രാജ്യം കത്തുമ്പോൾ കാവലായി നിൽക്കേണ്ട രാഹുൽ എവിടെ? രാജ്യം ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. ഇത്തരം കാര്യങ്ങൾക്ക് രാഹുൽ ഗാന്ധിയെയല്ല രാഹുകാല സമയത്ത് അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷനാക്കിയവരെയാണ് കുറ്റം പറയേണ്ടതെന്ന് അനുഭവസ്ഥർ പറയുന്നു.
രാഹുൽ കോൺഗ്രസ് അധ്യക്ഷപദം ഉപേക്ഷിച്ചെങ്കിലും രാഹുകാലത്ത് ചുമതലയേറ്റതോടെ രാഹുലിന്റെയും കോൺഗ്രസിന്റെയും ടൈം ഔട്ടായി.
ജ്യോതിഷ പ്രകാരം ശനിയാഴ്ചയും പതിനാറാം തിയതിയും ശുഭ കാര്യങ്ങൾക്ക് യോജിച്ചതല്ല. വിനാശകാലേ വിപരീത ബുദ്ധി ബാധിച്ച കോൺഗ്രസ് ശനിയാഴ്ച ദിവസം അതും ഒരു പതിനാറാം തിയതിയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കിയത്. അന്നു തുടങ്ങി കോൺഗ്രസിന്റെ ശനിദശ .
ഗുജറാത്ത്, ഹിമാചൽ ഫലം നേർ വിപരീതമാകുമെന്ന് കണ്ടാണ് ധൃതഗതിയിൽ നിയമനം നടത്തിയത്. സാധാരണ ഹൈന്ദവർ നല്ല കാര്യങ്ങൾക്ക് ശനി തെരഞ്ഞടുക്കാറില്ല. ചൊവ്വയും തെരഞ്ഞടുക്കാറില്ല. ഭാരതം ഭരിച്ച പാർട്ടിയുടെ അധ്യക്ഷനെയാണ് ഇത്തരത്തിൽ വകതിരവില്ലാതെ നിയമിച്ചത്. ഹൈന്ദവർക്ക് പുറമേ ക്രൈസ്തവും മുസ്ലീങ്ങളും സമയം നോക്കാറുണ്ട്.
എ ഐ സി സി ആസ്ഥാനത്തുള്ള ഏതെങ്കിലും നെഹ്റു കുടുംബ വിരുദ്ധർ നൽകിയ പണിയാണോ ഇതെന്ന സംശയവും ബാക്കിയാവുന്നു. നെഹ്റു കുടുംബത്തിന്റെ കൈയിൽ കോൺഗ്രസിന്റെ ഭാവി ഒതുക്കുന്നതിൽ ഇപ്പോഴും വിരോധമുള്ളവർ ധാരാളമുണ്ട്. അവർക്ക് നെഹ്റു കുടുംബത്തിന്റെ അന്ത്യം കാണാനാണ് താത്പര്യം. നേരത്തെയും ഇത്തരക്കാർ ഇത്തരം പണികൾ കോൺഗ്രസ് ഹൈക്കമാന്റിന് നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധി അധ്യക്ഷനായ ദിവസം രസകരമായ ഒരു സർവേ ഫലവും പുറത്തു വന്നിരുന്നു. 2019ലെ തെരഞ്ഞടുപ്പിലും മോദി എന്ന പ്രവചനമാണ് അന്ന് മോദി ഭക്തർ പുറത്തുവിട്ടത്. 2019 എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിട്ടാണ് രാഹുലിനെ പ്രതിഷ്ഠിച്ചത്. ടൈംസ് ഗ്രൂപ്പാണ് ഓൺലൈൻ സർവേ നടത്തിയത്. അഞ്ച് ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 79% വും മോദിയെ പിന്തുണച്ചു എന്നാണ് റിപ്പോർട്ട്. 2019 ലെ തെരഞ്ഞടുപ്പിലും മോദി അധികാരത്തിൽ വരും എന്നായിരുന്നു റിപ്പോർട്ട്.
അത് തികച്ചും യാഥാർത്ഥ്യമായ കാഴ്ചയാണ് പിന്നീട് കണ്ടത്.
ശനിയാഴ്ച രാവിലെ ഒൻപത് മുതൽ പത്തര വരെയായിരുുന്നു രാഹുകാലം. രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കാൻ എ ഐ സി സി ആസ്ഥാനത്തെത്തിയത് ഈ സമയത്താണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ബി ജെ പി തുലയണം എന്ന് ആഗ്രഹിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. നെഹ്റു കുടുംബത്തിലെ നാലാം തലമുറയോടെ രാജ്യഭരണം കോൺഗ്രസിന് അന്യമാകുമെന്ന പഴയ പ്രവചനവും ചിലപ്പോൾ സത്യമാവും.
രാജ്യം പ്രതിസന്ധിയിൽ ആകുമ്പോഴൊന്നും രാഹുലിനെ കാണാറുണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹം കൊറിയയിലാണത്രേ. വയനാട്ടുകാർ അദ്ദേഹത്തെ കണ്ട കാലം ചുരുക്കം. തങ്ങളെ ജയിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയാകുമായിരുന്നില്ലെന്ന് ഇടതുപക്ഷം പ്രചരണം തുടങ്ങി കഴിഞ്ഞു.
രാഹുൽ വീണ്ടും കോൺഗ്രസ് അധ്യക്ഷനാവുമെന്ന സൂചന അദ്ദേഹത്തിന്റെ ഭക്തനായ കെ.സി.വേണുഗോപാൽ നൽകിയിരുന്നു. അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് രാജ്യം.
നിരീശ്വരവാദികൾ പോലും രാഹുലിന്റെ സമയത്തെ പഴിക്കുന്നു. രാജ്യത്ത് പ്രതിപക്ഷം ഇല്ലാതായാൽ അതിന്റെ നേട്ടം ബി ജെ പി ക്ക് ആയിരിക്കും.
https://www.facebook.com/Malayalivartha



























