മോദിയെ വെല്ലുവിളിച്ച ' രാവണൻ ' ; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമം ചന്ദ്രശേഖര്‍ ആസാദിന്റേത്..

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോൾ രാജ്യതൊന്നടങ്കം മുഴങ്ങി കേട്ട നാമമാണ് ചന്ദ്രശേഖര്‍ ആസാദ്. സോഷ്യല്‍മീഡിയയിലടക്കം ആ ചെറുപ്പക്കാരന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് റാവണ്‍ എന്ന മീശ പിരിച്ച ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്ന ചെറുപ്പക്കാരന്‍ ഇന്ദ്രപ്രസ്ഥത്തിലെ പ്രതിഷേധങ്ങളുടെ നേതൃ നിരയിലേക്കെത്തിയതിലും ഹീറോയിസം കാണുന്നവര്‍ കുറവല്ല.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ ആ യുവാവിനെ ഭരണകൂടം എത്രത്തോളം ഭയക്കുന്നു എന്നതിനുള്ള തെളിവായിരുന്നു ആ അറസ്റ്റ് . ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് പുലർച്ചെ 3.30ഓടെയായിരുന്നു ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാഷ്ട്രീയക്കാരന്റെ പതിവ് ശൈലികളെല്ലാം തെറ്റിച്ച് മോദിയെ വെല്ലുവിളിച്ച് മുന്നേറുന്ന ഭീം ആര്‍മി തലവനെ യുവത ആരാധനയോടെയാണ് നോക്കി കണ്ടത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ടാണ് ആസാദ് ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയകളരിയില്‍ ശ്രദ്ധേയനായത്. അംബേദ്കറിന്‍റെയും കാന്‍ഷിറാമിന്‍റെയും ആശയങ്ങളായിരുന്നു ആസാദിന്‍റെ പാതയില്‍ ശക്തിപകര്‍ന്നത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ച ശബ്ദത്തില്‍ വാദിച്ച ആസാദിന് ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 2017 ല്‍ സഹറാന്‍പൂരില്‍ ദളിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു അതിന്‍റെ കാരണം. ഏകദേശം ഒന്നരവര്‍ഷക്കാലമാണ് ആസാദിന് ജയിലില്‍ കഴിയേണ്ടിവന്നത്.
2017 ജൂണിൽ ആണ് ആസാദിനെ ശഹരണ്‍പൂരിലെ ദലിത്-സവർണ്ണ സംഘർഷവുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രദേശത്തെ കിണറില്‍ നിന്ന് വെള്ളമെടുത്ത ദലിത് വിദ്യാര്‍ത്ഥിയെ സവര്‍ണർ മർദ്ദിച്ചിരുന്നു, തുടർന്ന് ശഹരണ്‍പൂരിലെ അറുപതോളം ദളിത് വീടുകൾ സവർണ്ണർ അഗ്നിക്കിരയാക്കിയിരുന്നു. ഇതിനെതിരെ ഭീം ആർമിയും ചന്ദ്രശേഖർ ആസാദും ശക്തമായ പ്രക്ഷോപമാണ് സംഘടിപ്പിച്ചത്. ഡൽഹി ജന്തര്‍മന്ദറിൽ ഒരു ലക്ഷത്തോളം ദലിതര്‍ പങ്കെടുത്ത മഹാറാലി അദ്ദേഹം സംഘടിപ്പിച്ചു. രാജ്യത്ത് ദളിത് മുന്നേറ്റത്തിന്റെ ശക്തമായ സൂചനയായിരുന്നു ജന്തർമന്ദിറിലെ ദളിത് മഹാറാലിയിലൂടെ ചന്ദ്രശേഖർ ആസാദ് ഭരണകൂടത്തെ അറിയിച്ചത്.
തുടർന്ന് ശഹരണ്‍പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാർ 25 എഫ്‌ഐആർ, വിവിധ കേസുകളിലായി ചന്ദ്രശേഖർ ആസാദിനെതിരെ ചുമത്തിയിരുന്നു. ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ആസാദ് മുഴുവൻ കേസുകളിലും ജാമ്യം നേടിയതിനു ശേഷവും ജയിലിൽ തുടരുകയായിരുന്നു. ജാമ്യം ലഭിച്ചതിനുശേഷവും തന്നെ ജയിലിൽ അടച്ചതിനെതിരെ ആസാദ് സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയക്കാരന്‍റെ സ്ഥിരം ശൈലിയിലായിരുന്നില്ല ആസാദിന്‍റെ ഇടപെടലുകള്‍. കൂളിംഗ് ഗ്ലാസും പിരിച്ചുവച്ച മീശയും ആസാദിന് ആകര്‍ഷണീയത സമ്മാനിച്ചു. ഇടപെടലുകളിലെ വ്യത്യസ്തത കൂടിയായപ്പോള്‍ ആസാദ് പലര്‍ക്കും പ്രീയപ്പെട്ടവനായി മാറുകയായിരുന്നു.
സഹറാന്‍പൂര്‍ സംഭവത്തെ തുടര്‍ന്ന് ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് ആസാദ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന രാവണ്‍, യോഗി സര്‍ക്കാരിനും വലിയ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ട്. ദലിതരുടെ രാഷ്ട്രീയത്തിനൊപ്പം മതേതരത്വത്തിന്‍റെ ശബ്ദം കൂടി ആ നാവുകളില്‍ മുഴങ്ങുന്നതാണ് ഇപ്പോള്‍ ദില്ലിയില്‍ കാണുന്നത്. ദില്ലിയിലെ പള്ളിമുറ്റത്ത് ആയിരങ്ങളാണ് പൊലീസിന് ആസാദിനെ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. തെരുവിലെ പ്രതിഷേധം ഏഴുനാള്‍ പിന്നിടുമ്പോള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരു നായകന്‍ ഉണ്ടായിരിക്കുന്നു എന്നത് ഭരണകൂടത്തെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും ദലിത് വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവ്.
'സ്വന്തം സമുദായത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ നക്‌സലൈറ്റുകള്‍ എന്നാണ് പോലീസ് വിശേഷിപ്പിക്കുന്നതെങ്കില്‍ ഒരു നക്‌സലൈറ്റ് ആണെന്ന് ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നപ്പോള്‍ നിരാഹാരം നടത്തിയ സ്ത്രീകളുടെ ഏജന്റാണ് ഞാനെന്നാണ് എന്നെ ആര്‍എസ്എസിന്റെ ഏജന്റ് എന്ന വിശേഷിപ്പിക്കുന്നവരോട് പറയാനുള്ളത്. കാന്‍ഷി റാമിന്റെയും ഉദം സിംഗിന്റെയും അനുയായിയാണ് ഞാന്‍. എന്റെ പ്രത്യയശാസ്ത്രം മലിനമല്ലാത്തതിനാലാണ് 'രാവണന്‍' എന്ന് എന്റെ പേരിനൊപ്പം ചേര്‍ത്തത്. തന്റെ സഹോദരിയുടെ മാനത്തിന് വേണ്ടി എല്ലാം ത്യജിച്ച അദ്ദേഹം, സീതയെ തട്ടിക്കൊണ്ട് പോയിട്ടുപോലും അവരുടെ ദേഹത്ത് സ്പര്‍ശിച്ചില്ല. തനിക്ക് സ്വന്തമായി ഒരു വീട് വെക്കുകയോ സ്വത്ത് സമ്പാദിക്കുകയോ ചെയ്യില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച കാന്‍ഷി റാമിന്റെ മകനാണ് ഞാന്‍.' പാര്‍ലമെന്റില്‍ നിന്നും അധികം അകലെയല്ലാത്ത ജന്തര്‍ മന്ദിറിനും കേരള ഹൗസിനും ഇടയില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞപ്പോള്‍, അവരുടെ മുന്നിലേക്ക് ചന്ദ്രശേഖര്‍ ആസാദ് പ്രത്യക്ഷപ്പെട്ടുകൊണ്ട് 2017 ൽ പറഞ്ഞ വാക്കുകളാണ് ഇത്.
https://www.facebook.com/Malayalivartha



























