ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്. അതിങ്ങനെയാണ്... പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റില്‍ അമിത്ഷാ മറ്റൊരു ബില്ല് കൂടി അവതരിപ്പിച്ചു. മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പാക്കിക്കൊണ്ടുള്ള ബില്ല് ആയിരുന്നു ഇത്. അര്‍ധരാത്രിയാണ് രാഷ്ട്രപതി ആ ബില്ലില്‍ ഒപ്പുവെച്ചത്. ഐ.എല്‍.പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റുമായി മണിപ്പൂരില്‍ എത്തുന്നവര്‍ക്ക് സ്ഥിരതാമസമോ കച്ചവടമോ കൃഷിയോ അനുവദിക്കുകയില്ല. അപ്പോള്‍ എങ്ങനെ ഒരു രാജ്യം ഒരു നിയമം നടപ്പാക്കാനാകും എന്ന ചോദ്യം ഉയരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണിപ്പൂരില്‍ വലിയ പ്രക്ഷോഭം രൂപപ്പെട്ട് വരുമെന്ന് മനസ്സിലാക്കി അത് തണുപ്പിക്കാനാണ് ഐ.എല്‍.പി അവിടെ ബാധകമാക്കിയത്. ഇതോടെ മണിപ്പൂരില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാകില്ല. ഇതിനൊപ്പം മറ്റൊരു ഊരാക്കുടുക്കില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ വീണിരിക്കുന്നത്. അസം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളും ഐ.എല്‍.പി ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ത്രിപുരയും ഐ.എല്‍.പി തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഐ.എല്‍.പി നിയമം അനുസരിച്ച് ഇന്ത്യയുടെ കിഴക്കന്‍ മേഖലകളെ സര്‍ക്കാരിന് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കഴിയും. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായ നിയമമാണിത്. ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്തേക്ക് ഇന്ത്യക്കാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാനാവില്ല. അതിന് പ്രാദേശിക സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി തേടേണ്ടതുണ്ട്. അതാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്.
അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഐ.എല്‍.പി പ്രാബല്യത്തിലുണ്ട്. ഒരു യാത്രാ രേഖയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനോ, അവിടെ ജീവിക്കുന്നതിനോ പ്രത്യേക പെര്‍മിറ്റ് വേണം. ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവര്‍ തീര്‍ച്ചയായും ഈ അനുമതി കയ്യില്‍ കരുതണം. ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ഐ.എല്‍.പി ബാധകമായിരുന്നത്. അതാണ് മണിപ്പൂരിന് കൂടി ബാധകമാക്കിയത്. മേഘാലയ, സിക്കിം, അസം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഐ.എല്‍.പി ബാധകമല്ല. ഐ.എല്‍.പി പെര്‍മിറ്റ് ഉള്ളിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിയമം പറയുന്നു.
ആ നിലയ്ക്ക് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ബി.ജെ.പിയുടെ കൃത്യമായ അജണ്ടയായിരുന്നെന്നും മോദിയും അമിത്ഷായും അതിനായി തന്ത്രപൂര്‍വ്വം കളിച്ചു എന്നും വ്യക്തമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭരണഘടനയിലെ 370ാം വകുപ്പ് എടുത്ത് കളയുക എന്നത്. അതിനായി പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉറച്ചനിലപാട് സ്വീകരിച്ചു. അവരെ ഈ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനമായിരുന്നു. അതിലൂടെയാണ് കോണ്‍ഗ്രസ് കാലങ്ങളായി കാശ്മീരില്‍ അധികാരം കയ്യാളിയിരുന്നത്. എത്രോ കൊല്ലമായി കാശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. അവര്‍ക്ക് സ്വന്തം ഭൂമിയിലേക്ക് പോകാനാകുന്നില്ല. കോണ്‍ഗ്രസ് വരുത്തിവെച്ച ചരിത്രപരമായ വീഴ്ചകളാണ് മോദിക്കും അമിത്ഷായ്ക്കും കരുത്തും ആയുധവും ആകുന്നത്.
https://www.facebook.com/Malayalivartha



























