യുപിയില്‍ 131 പേര് അറസ്റ്റില്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയില്‍ പ്രക്ഷോഭത്തിനിടെ മരിച്ചത് എട്ടുവയസുകാരന് ഉള്‍പ്പെടെ 11 പേർ

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്ന യുപിയില്‍ 131 പേര് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസില്‍ മാത്രം 66 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
എട്ടുവയസുകാരന് ഉള്‍പ്പെടെ 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയില്‍ പ്രക്ഷോഭത്തിനിടെ മരിച്ചത്. യുപിയിലെ 20 ജില്ലകള്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അലിഗഡ്, മാവു, അസംഗഡ്, ലക്നോ, കാന്‍പുര്‍, ബെയ്റേലി, ഷാജഹാന്‍പുര്‍, ഗാസിയാബാദ്, ബുലന്ദേശ്വര്‍, സാംഭല്‍, അലാഹബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരിക്കുകയാണ്. തലസ്ഥാനമായ ലക്നോയില്‍ മുന്‍കരുതലെന്ന നിലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. കൂടുതല്‍ പോലീസിനെയും വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha



























