രാജ്യം പ്രക്ഷോഭത്തിൽ ; മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ദേശീയ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. പ്രതിഷേധം കലാപമായി മാറിയിരിക്കുന്ന അവസ്ഥയാണ് നിലവിൽ ഇന്ത്യയിൽ. സംഘർഷങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സാഹചാര്യത്തിലും മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഗുജറാത്തിലെ വാവാഡി ഗ്രാമത്തില്‍ താമസമാക്കിയ മൂന്ന് പാക് യുവാക്കള്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പൗരത്വം നല്‍കിയത്.
ഹര്‍സിങ് സോധ, സരൂപ് സിങ്, സോധ, പര്‍ബത് സിങ് സോധ എന്നിവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. രാജ്‌കോട്ട് എംപി മോഹന്‍ കുണ്ടരിയ ഇന്ത്യന്‍ പൗരത്വം ഇവര്‍ക്ക് കൈമാറി.
കഴിഞ്ഞ ബുധനാഴ്ച പാകിസ്ഥാന്‍കാരിയായ മുസ്ലിം വനിത ഹസീന ബെന്നിന് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ പൗരത്വം അനുവദിച്ചുനല്‍കിയിരുന്നു. ഭര്‍ത്താവിന്‍രെ മരണശേഷമാണ് ഹസീന ഇന്ത്യയിലേക്ക് എത്തുകയായിരുന്നു ഇവര്‍. രണ്ടു വര്‍ഷം മുമ്ബാണ് ഹസീന ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.
ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത ലഭിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഞ്ചു നിബന്ധനകള്‍ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ജനനം കൊണ്ടോ, വംശപരമ്ബരയുടെ അടിസ്ഥാനത്തിലോ, രജിസ്‌ട്രേഷന്‍ മുഖേനയോ പൗരത്വത്തിന് അര്‍ഹതയുണ്ടാകും. കൂടാതെ വിദേശികള്‍ക്ക് സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിച്ചുള്ള പൗരത്വം നല്‍കല്‍, അതിര്‍ത്തികള്‍ സംയോജിപ്പിക്കുന്നതിലൂടെയുള്ള പൗരത്വം എന്നിവ വഴിയും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
അതേസമയം പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കൂടുതല്‍ വിദഗ്ധോപദേശം സ്വീകരിച്ചശേഷമേ നിയമ ഭേദഗതി നടപ്പാക്കാനുള്ള വിജ്ഞാപനം പുറത്തിറക്കൂ. രാജ്യമാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ റജിസ്റ്റര്‍ അസമിലേതിന് സമാനമായിരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha



























