പൗരത്വം നിയമം ഭേദഗതി ചെയ്തതിലൂടെ ബംഗ്ലാദേശികളായ ഒന്നരക്കോടി ഹിന്ദുക്കള്‍ക്ക് പരത്വം ലഭിക്കുമെന്നും രാജ്യത്തെ ഭൂരിഭാഗം മുസ്്‌ലിംങളും പുറത്ത് പോകേണ്ടിവരുമെന്നും ആരോ പ്രചരണം നടത്തിയതാണ് ആസാമില്‍ കലാപത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍

പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് ആസാമില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. ആറ് ജീവനുകളാണ് പൊലീഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു. നിയമത്തിനെതിരെ പ്രക്ഷോഭം ഉണ്ടാവുക സ്വാഭാവികമാണെന്നും എന്നാല്‍ ചിലര്‍ നടത്തിയ വ്യാജ പ്രചരണങ്ങളാണ് സംസ്ഥാനത്തെ ഈ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പൗരത്വം നിയമം ഭേദഗതി ചെയ്തതിലൂടെ ബംഗ്ലാദേശികളായ ഒന്നരക്കോടി ഹിന്ദുക്കള്‍ക്ക് പരത്വം ലഭിക്കുമെന്നും രാജ്യത്തെ ഭൂരിഭാഗം മുസ്്‌ലിംങളും പുറത്ത് പോകേണ്ടിവരുമെന്നും ആരോ പ്രചരണം നടത്തിയതാണ് സംസ്ഥാനത്ത് കലാപത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ആസാമില്‍ ഒന്‍പത് ദിവസം ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള പ്രചരണം എങ്ങനെ നടത്തിയെന്നും ആരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ആസാമില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന കുറച്ച് ഹിന്ദുക്കള്‍ക്ക് മാത്രമാണ് നിയമ ഭേദഗതി കൊണ്ട് പൗരത്വം ലഭിക്കുന്നത്. ഇവരുടെ അപേക്ഷകള്‍ പരിശോധിച്ചുവരുകയാണ് സര്‍ക്കാര്‍. ആസാമിലെ പൗരത്വ പട്ടികയില്‍ നിന്ന് ബംഗ്ലാദേശികളായ 5,20,200 ഹിന്ദുക്കള്‍ പുറത്തായിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 31 പുറത്തിറക്കിയ പട്ടികയിലെ കണക്ക് പ്രകാരമാണിത്. 19,6000 പേര്‍ക്കാണ് രേഖകളില്ലാത്തതിനാല്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതിരുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 12ലക്ഷം ഹിന്ദുക്കള്‍ ഈ കൂട്ടത്തിലുണ്ട്. ഇവരടക്കം എല്ലാവരും സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് ആസാമില്‍ ജനിച്ച് വളര്‍ന്ന ആരേയും രാജ്യത്ത് നിന്ന് പുറത്താക്കില്ലെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സംസ്‌കാരവും ഭാഷയും നിലനില്‍പ്പും തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി ആക്രമിച്ചിരുന്നു. പൊതുമുതലുകളും നശിപ്പിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. പൊലീസ് സ്റ്റേഷന്‍, ബാങ്കുകള്‍, എം.എല്‍.എമാരുടെ വീടുകള്‍ എന്നിവ നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. സമരക്കാരുടെ ഇടയില്‍ കടന്ന് കൂടിയവരുടെ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചുവരുകയാണ്.
പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനും പിടികൂടാനും അവരുടെ സഹായവും സര്‍ക്കാര്‍ തേടും. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ ഗുവഹാത്തി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇവ തടസ്സപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഡിസംബര്‍ 12 മുതലാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ അക്രമം അഴിച്ച് വിട്ടവരുടെയും ഇനി അക്രമം നടത്തുന്നവരുടെയും ദൃശ്യങ്ങളോ, ചിത്രങ്ങളോ അയച്ച് നല്‍കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി വാട്‌സാപ്പ് നമ്പറും നല്‍കിയിട്ടുണ്ട്.
ആസാമില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ആരാണ് തെറ്റിദ്ധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്നും എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വരുംദിവസങ്ങളിലേ അറിയാനാകൂ...
https://www.facebook.com/Malayalivartha



























