Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

മുസ്ലിങ്ങളെ പടിയടച്ച് പിണ്ഡംവെക്കാമെന്ന് ആരും വിചാരിക്കേണ്ട – ഹൈദരലി തങ്ങൾ;  കേരളത്തിലും കത്തുന്ന പ്രതിഷേധം

22 DECEMBER 2019 02:42 PM IST
മലയാളി വാര്‍ത്ത

മതം മാത്രം മാനദണ്ഡമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധസ്വരമുയരുകയാണ്.

ആസ്സാമിന്റെ യും ഡല്ഹിയുടെയും തെരുവുകളിൽ ആളിപ്പടരുന്ന തീജ്വാലകൾ ഇപ്പോൾ രാജ്യമെമ്പാടും വലിയ അഗ്നിഗോളമായ് മാറിയിരിക്കുന്നു..അതിൽ ഏറ്റവുംവലിയ തീപ്പൊരി വീണു ചിതറിയത് കേരളത്തിലാണ്.
കേരളത്തിലെ കലാലയങ്ങൾ  മുതൽ വിവിധ രാഷ്ട്രീയ സംഘടനകൾ  എല്ലാംതന്നെ  ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ പരാമർശവുമായി രംഗത്തിയിരിക്കുകയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. രാജ്യത്തെ മുസ്ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന.
 എന്തൊക്കെ പ്രകോപനമുണ്ടായാലും സമാധാന മാർഗത്തിലൂടെയുള്ള സമരമേ പടുള്ളൂ. സമാധാന മാർഗത്തിൽ ബ്രിട്ടനെ വിറപ്പിച്ച മണ്ണാണ് ഇന്ത്യയുടേത്. നരേന്ദ്ര മോദിയും അമിത് ഷായും വിചാരിച്ചാൽ വിഭജിക്കാനോ തകർക്കാനോ കഴിയുന്നതല്ല ജനങ്ങളുടെ ശക്തി. സമരരംഗത്തുള്ള വിദ്യാർഥികൾ ചരിത്രം പഠിക്കുകയല്ല, മറ്റുള്ളവരെ പഠിപ്പിക്കുകയാണ്. നിയമത്തിനെതിരെ മതേതര കക്ഷികൾ ഒന്നിച്ചുനിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ  മാത്രമല്ല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേരാണ് പൗരത്വ ബില്ലിനെതിരയുള്ള യുള്ള പ്രതിഷേധ സ്വര വുമായി രംഗത്തെത്തിയത്.
കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍  ശ്രമം നടക്കുമ്പോഴും മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്ത മാതൃകയുമായി  കേരളത്തില്‍ വേറിട്ടതും ശക്തവുമായ  സമരമാര്‍ഗ്ഗമായിരുന്നു  ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ഏറ്റെടുത്തത്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല,വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊപ്പം    ഒറ്റയാൾ പോരാട്ടങ്ങളും വരെ കേരളത്തിൽനടക്കുന്നുണ്ട്  എന്നതാണ്   ഈ കുറച്ചു ദിവസങ്ങളിൽ നമുക്കു മുൻപിലുള്ള സംഭവങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന കേരള  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മുതൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ആ നിലപാട് ഏറ്റെടുത്തു.
ഭരണകൂട വിവേചനത്തിനെതിരെ രാജ്യമൊന്നാകെ തെരുവിലിറങ്ങുേമ്പാൾ വിവാഹ ദിവസം മിന്നുകെട്ടി പ്രതിഷേധ റാലിക്കെത്തി നവദമ്പതികളും മാതൃകയായിരുന്നു. . കോഴിക്കോട് മൂടാടി പഞ്ചായത്തിൽ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ജനമുന്നേറ്ററാലിയിൽ കണ്ണിയായാണ് നന്തിയിലെ ജസീർ ക്രസൻറും വധു ലുബ്നയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ തങ്ങളുടെ ശബ്ദവും ഉയർത്തിയത്.
വടകര വില്ല്യാപ്പള്ളിയിലെ വധൂഗൃഹത്തിലെത്തി ലുബ്നയെ മിന്നുകെട്ടി കൈപിടിച്ച വരൻ ജസീർ, നേരെ പോയത് നാടിന്‍റെ പ്രതിഷേധത്തെരുവിലേക്കായിരുന്നു എന്നത് കേരളത്തിന്റെ പോരാട്ട വീര്യം എത്രത്തോളമുണ്ട് എന്നതിന്റ തെളിവായിരുന്നു.
 പതിവ് സമരങ്ങളിൽ വ്യത്യസ്തമായി രാത്രി എട്ടിന് ശേഷമാണ് വിദ്യാർഥി സംഘടനകളുടെയടക്കം പ്രതിഷേധങ്ങൾ തെരുവുകൾ നിറയുന്നത്. രാത്രി സമരങ്ങളിലടക്കം സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.. രാജ്യതലസ്ഥാനത്തെ പ്രേക്ഷാഭങ്ങളുടെ അലയൊലികൾ ഒട്ടും ആവേശം ചോരാതെ സംസ്ഥാനത്തും അലയടിക്കുന്നുണ്ട് എന്നത് പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കിത്തരുന്നു.
പ്ര ക്ഷോഭകാരികൾക്ക് നേരെ ഡൽഹിയിലെയടക്കം പൊലീസ് അതിക്രമങ്ങളുണ്ടായി മിനിറ്റുകൾക്കുള്ളിൽ സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് പാതിരാത്രിയിലും നിരവധി മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ രൂപംകൊള്ളുന്ന സാഹചര്യം. െഎ.എസ്.ആർ.ഒയുടെ വാഹനങ്ങൾ തടഞ്ഞും ഏജീസ് ഒാഫിസിലേക്കും ഹെഡ് പോസ്റ്റോഫിസുകളിലേക്കും രാജ്ഭവനിലേക്കും ഒക്കെ  സമരപരമ്പരകൾ ആർത്തിരമ്പുകയാണ്.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്   തന്ത്രം പുതിയ കുപ്പിയിൽ പഴയവീഞ്ഞു  എന്ന നിലയിൽ  നടപ്പിൽ വരുത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ ബിർട്ടീഷുകാരെ ഈ മണ്ണിൽ നിന്ന് കെ  കെട്ടിച്ച പോലെ പൗരത്വ  ബില് എന്ന പുതിയ അവതാരത്തെയും കെട്ടുകെട്ടിക്കും എന്ന ആർജ്ജവവും പോരാട്ട വീര്യവും ഉള്ളിടത്തോളം കാലം ഇവിട നമ്മൾ തോൽതോല്കുന്നതെങ്ങനെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 minutes ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (17 minutes ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (27 minutes ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (44 minutes ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (54 minutes ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (1 hour ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (1 hour ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (2 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (2 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (2 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (2 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (3 hours ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (3 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (3 hours ago)

Malayali Vartha Recommends