മുതിര്‍ന്ന നേതാവ് രാംജെഠ്‌മലാനിയെ ബി.ജെ.പി പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രസ്‌താവനയുടെ പേരില്‍ പ്രമുഖ അഭിഭാഷകനും രാജ്യസഭാ അംഗവുമായ രാംജഠ്‌മലാനിയെ ബി.ജെ.പി പുറത്താക്കി ആറു വര്‍ഷത്തേക്കാണ് പുറത്താക്കല്‍. വാജ്‌പേയി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരേയും പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും തുടര്‍ച്ചയായി രംഗത്തു വന്നതാണ് നടപടികള്‍ക്ക് കാരണം. ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. പത്രക്കുറിപ്പിലൂടെയാണ് രാംജഠ്‌മലാനിയെ പുറത്താക്കിയ കാര്യം ബി.ജെ.പി അറിയിച്ചത്.
യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ ബിജെപി മൃദുസമീപനം സ്വീകരിക്കുന്നതായി ആരോപിച്ച് അടുത്തിടെ അദ്ദേഹം രംഗത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്‌കരിക്കെതിരേ പ്രസ്‌താവന നടത്തിയതിന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha























