Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

12-കാരി മകളെ തുടര്‍ച്ചയായ ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവിന് വധശിക്ഷ

11 JANUARY 2020 03:19 PM IST
മലയാളി വാര്‍ത്ത

പോക്‌സോ കേസില്‍ ഒഡീഷയിലെ 40-വയസ്സുകാരനായ ഒരു നെയ്ത്തുകാരന് ഗുജറാത്തിലെ കോടതി വധശിക്ഷ വിധിച്ചു. ഭാര്യയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടുകാരി മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതിനാണ് ഒഡീഷ ശ്വദേശിയായ തുക്‌നാദാസിന് കോടതി കൊലക്കയര്‍ വിധിച്ചത്.

2017 ജൂണ്‍ 26-ന് പെണ്‍കുട്ടിയെ ഡ്യൂമാസിലേക്ക് ഓട്ടോയില്‍ കയറ്റി കൊണ്ടു പോയായിരുന്നു പിതാവ് കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം ലാല്‍ കമല്‍ തടാകത്തില്‍ ഇടുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ മകള്‍ക്ക് കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മറുപടി നല്‍കി. എന്നാല്‍ ആശുപത്രിയുടെ പേര് ചോദിച്ചവരോട് അത് പറയാന്‍ വിസമ്മതിച്ചു. ഇത് കൂടാതെ മകളെ കാണ്മാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി.

ജൂണ്‍ 30-ന് ഡ്യൂമാസ് പോലീസാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂമാസ് ലാല്‍ ടാലവില്‍ നിന്നും റാംജി ഫാമിലേക്കു പോകുന്ന റോഡില്‍ നിന്നുമായിരുന്നു മൃതദേഹം കിട്ടിയത്. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മരിക്കുമ്പോള്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണി ആയിരുന്നു എന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

2017 ജൂലൈ 5-ന് ഇയാളെ ചോദ്യം ചെയ്യവേ മകള്‍ക്ക് ഒരാളുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു അതുകൊണ്ട് താന്‍ കൊലപ്പെടുത്തി എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ വളര്‍ന്ന കുഞ്ഞിന്റെ ഡിഎന്‍എ യ്ക്ക് പിതാവിന്റേതിനോട് സാമ്യം വന്നതോടെ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

ആറ് മാസത്തോളമാണ് ഇയാള്‍ വളര്‍ത്തുമകളെ തന്റെ ഇംഗിതത്തിന് ഇരയാക്കിയത്. മകള്‍ക്ക് കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അയല്‍ക്കാരോട് പറഞ്ഞശേഷം ആശുപത്രിയുടെ പേര് ചോദിച്ചവരോട് അത് പറയാന്‍ വിസമ്മതിച്ചതും അതിനു ശേഷം മകളെ കാണ്മാനില്ലെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയതുമെല്ലാം ഇയാളുടെ ക്രിമിനല്‍ സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. വിധി സമൂഹത്തിന് താക്കീതായി മാറണമെന്ന് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് സ്പെഷ്യല്‍ പോക്‌സോ കോടതി ജസ്റ്റീസ് പിഎസ് കല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (7 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (28 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (32 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (42 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (47 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (50 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends