അധ്യാപകന്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്‌തു

അധ്യാപകന്‍ ശിക്ഷിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. പശ്ചിമബംഗാളിലെ ജബല്‍പുരി ജില്ലയിലാണ് സംഭവം. ഫനീന്ദ്ര ദേവ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്‌തത്. അധ്യാപകന്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ക്ലാസിലെ ഡസ്‌ക് ഒടിച്ചതിനാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ ഹെഡ്‌മാസ്റ്റര്‍ സ്‌കൂളില്‍ വിളിച്ചു വരുത്തി ഡസ്‌ക് ഒടിച്ചതിനുള്ള നഷ്‌ടപരിഹാരമായി 5000 രൂപയും അവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ തുടര്‍ന്നു വിദ്യാര്‍ഥി കടുത്ത മാനസിക സമര്‍ദ്ദത്തിലായിരുന്നത്രെ. പിന്നീട് സ്‌കൂളിലേക്ക് പോകാനും തയ്യാറായില്ല.
വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാല്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തതിനു പിന്നാലെ അധ്യാപകനും ഹെഡ്‌മാസ്റ്ററും ഒളിവിലാണ്
https://www.facebook.com/Malayalivartha























