Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളില്‍ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയില്‍ ജനുവരി 14ന് സുപ്രീം കോടതി വാദം കേള്‍ക്കും; ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍‌എഫ് നരിമാന്‍, ആര്‍ ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗം ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക ; പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ബെഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 45 ന് പരിഗണിക്കുമെന്നാണ് സൂചന

12 JANUARY 2020 07:32 AM IST
മലയാളി വാര്‍ത്ത

അഭിഭാഷകന്‍ എ പി സിംഗ് വഴി സമര്‍പ്പിച്ച ഹരജിയില്‍ കുറ്റവാളി വിനയ് ശര്‍മ താന്‍ വളരെ ചെറുപ്പമാണെന്നും, പ്രായം പരിഗണിച്ച്‌ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ചൂണ്ടിക്കാണിക്കുന്നു.വിനയ് ശര്‍മ (26), മുകേഷ് (32), പവന്‍ ഗുപ്ത (25), അക്ഷയ് കുമാര്‍ സിംഗ് (31) എന്നീ പ്രതികള്‍ക്കെതിരെയാണ് ഡല്‍ഹി കോടതി ചൊവ്വാഴ്ച മരണ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ ഏഴ് തിഹാര്‍ ജയിലില്‍ ഇവരുടെ വധശിക്ഷ നടപ്പിലാക്കും.

നാലുപേരെയും വധശിക്ഷ നടപ്പാക്കുന്ന തീയതി വരെ ഇന്‍സുലേഷന്‍ സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 22 ന്‌ രാവിലെ ഏഴിന് മൂന്നാം നമ്ബര്‍ ജയില്‍‌ മുറിയില്‍ ഇവരുടെ വധശിക്ഷ നടപ്പാക്കും. അന്തിമ ശിക്ഷാവിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളിയ ശേഷമാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുക

കേസില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം മുന്നില്‍ക്കണ്ട് നിര്‍ഭയയുടെ അമ്മ ഹര്‍ജിയുമായി ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചിരുന്നു. പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ കൊലക്കയറില്‍നിന്നും രക്ഷപെടാന്‍ പവന്‍ ഗുപ്ത നടത്തിയ അവസാന ശ്രമവും പാഴായിരുന്നു. സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്നു വരുത്തിതീര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്. എന്നാല്‍ പ്രതി കോടതിയെ കബളിപ്പിക്കുകയാണ് എന്ന് കോടതി കണ്ടെത്തുകയും പവന്‍റെ അഭിഭാഷകന്‍ എ പി സി൦ഗിന് 25,000രൂപ പിഴയും ചുമത്തുകയുമായിരുന്നു.

നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സമര്‍പ്പിച്ചിരുന്ന പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസിലെ മറ്റുപ്രതികളായ മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത എന്നിവരുടെ റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ക്കെല്ലാം വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends