Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ കൊടും ക്രൂരതയ്ക്ക് മാപ്പില്ല : അതിർത്തിയിൽ പാക് സൈന്യം ഇന്ത്യൻ പൗരന്റെ തലയറുത്തു മാറ്റി.. രണ്ടു പേർ കൊല്ലപ്പെട്ടു

12 JANUARY 2020 12:03 PM IST
മലയാളി വാര്‍ത്ത

മാപ്പില്ലാക്രൂരതകാട്ടി പാകിസ്ഥാൻ.. അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ പാക്ക് സൈന്യം മൃഗീയമായി കൊന്നു.. രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത് പാക് അതിർത്തി സേനാ വിഭാഗമായ ബോർഡർ ആക്ഷൻ ടീം (BAT)ആണ് . അബദ്ധത്തിൽ അതിർത്തിക്കപ്പുറത്തേക്ക് പോയ ചുമട്ടു തൊഴിലാളിയെ ആണ് വധിച്ചത്. വെടിവെച്ചതിനു ശേഷം ശിരസ്സറുത്തു മാറ്റി വീണ്ടും കണ്ണില്ല ക്രൂരത കാണിച്ചു. .വെള്ളിയാഴ്ച, ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവമുണ്ടായത്.

കസാലിയൻ ഗ്രാമവാസികളും ചുമട്ടു തൊഴിലാളികളുമായ മുഹമ്മദ് അസ്ലം (28), അൽത്താഫ് ഹുസൈൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മൂന്നുപേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവയവങ്ങൾ ഛേദിച്ച അവസ്ഥയിൽ കണ്ടെത്തിയ മുഹമ്മദ് അസ്ലമിന്റെ ശിരസ് അറുത്തെടുത്ത നിലയിലായിരുന്നു.

ഇന്ത്യൻ പൗരന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി എം.എം. നരവനെ പറഞ്ഞു . അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം രണ്ട് ഇന്ത്യൻ പൗരന്മാരെ ക്രൂരമായി വധിച്ച സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജനറൽ നരവനെ.

“ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയിൽ പണ്ടും പാകിസ്താൻ സൈന്യം പെരുമാറിയിട്ടുണ്ട്.എന്നാൽ, ഇന്ത്യൻ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യൻ സൈന്യം സൈന്യത്തിന്റേതായ രീതിയിൽ തീർച്ചയായും ശക്തമായ നടപടികൾ കൈക്കൊള്ളും” എന്ന് ഡൽഹിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ജനറൽ എം.എം. നരവനെ പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (8 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (12 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (22 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (27 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (30 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (47 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (52 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (56 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (59 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends