Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ..സൈന്യം നടത്തിയ ശക്തമായി തിരിച്ചടിയിൽ ഹിസ്ബുൾ മുജഹിദ്ദീൻ കമാൻഡർ നവീദ് ഖാൻ കൊല്ലപ്പെട്ടു

12 JANUARY 2020 01:30 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ത്രാലിലെ ഗുൽഷൻപൊരയിൽ തിരച്ചിലിന് പോയ സൈനികർക്ക് നേരെ ഭീകരർ വെടിവെച്ചിരുന്നു ..
തുടർന്ന് സൈന്യം നടത്തിയ ശക്തമായി തിരിച്ചടിയിലാണ് ഹിസ്ബുൾ മുജഹിദ്ദീൻ കമാൻഡർ നവീദ് ഖാൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാൾക്കൊപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

വടക്ക്-കിഴക്കൻ പാകിസ്താനിലെ പ്രദേശങ്ങളിലും പാകിസ്താനിലും സജീവമായി പ്രവർത്തിക്കുന്ന ഒരു പാകിസ്താൻ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ

ഹിസ്ബുൾ തീവ്രവാദിയോടൊപ്പം ധീരതയ്ക്ക് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് മെഡൽ വാങ്ങിയ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ ആയിരുന്നു. ശ്രീനഗർ-ജമ്മു ഹൈവേയിൽ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് സംഘത്തെ പിടികൂടുന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി നവീദ് ബാബുവിനൊപ്പമാണ് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ദവീന്ദർ സിംഗ് പിടിയിലാകുന്നത്.

കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിലായി ട്രക്ക് ഡ്രൈവർ ഉൾപ്പെടെ പതിനൊന്ന് പേരെ കൊന്ന കുറ്റത്തിന് പൊലീസ് തേടുന്ന വ്യക്തിയാണ് നവീദ്. നവീദ് ബാബുവിനെ പിടികൂടാൻ അയാളുടെ ലൊക്കേഷൻ പിന്തുടരുകയായിരുന്ന പൊലീസ് അവിചാരിതമായാണ് മുൻ എസ്പിഒ ആയിരുന്ന ദവീന്ദറിനെ ഹിസ്ബുൾ തീവ്രവാദിക്കൊപ്പം പൊലീസ് കണ്ടെത്തിയത്

കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് ഗാലന്റ്രി മെഡൽ സ്വന്തമാക്കിയ വ്യക്തിയാണ് ദവീന്ദർ. ശ്രീനഗറിലെ ബദാമി ഭാഗിലുള്ള ദവീന്ദറിന്റെ വീട്ടിൽ നിന്ന് പൊലീസ് എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ എന്തിനാണ് തീവ്രവാദികൾ ഡൽഹിയിലേക്ക് യാത്ര ചെയ്തത് എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണ് നിലവിൽ അന്വേഷണ സംഘം.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ സൈനിക പോർട്ടറുടെ തലയറുത്ത പാകിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നു. സൈനിക പോർട്ടർക്കൊപ്പം ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ പ്രവൃത്തി കിരാതമാണെന്നും നിയമവിരുദ്ധമാണെന്നും ഇന്ത്യൻ കരസേന മേധാവി എം എം നരവാനെ അഭിപ്രായപ്പെട്ടു. ഇതിന് തക്കതായ തിരിച്ചടി പാകിസ്ഥാന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെയും അൽത്താഫ് ഹുസൈന്റെയും മൃതദേഹങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നു

കസാലിയൻ ഗ്രാമവാസികളും ചുമട്ടു തൊഴിലാളികളുമായ മുഹമ്മദ് അസ്ലം (28), അൽത്താഫ് ഹുസൈൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മൂന്നുപേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവയവങ്ങൾ ഛേദിച്ച അവസ്ഥയിൽ കണ്ടെത്തിയ മുഹമ്മദ് അസ്ലമിന്റെ ശിരസ് അറുത്തെടുത്ത നിലയിലായിരുന്നു

ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയിൽ പണ്ടും പാകിസ്താൻ സൈന്യം പെരുമാറിയിട്ടുണ്ട്.എന്നാൽ, ഇന്ത്യൻ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യൻ സൈന്യം സൈന്യത്തിന്റേതായ രീതിയിൽ തീർച്ചയായും ശക്തമായ നടപടികൾ കൈക്കൊള്ളും” എന്ന് ഡൽഹിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ജനറൽ എം.എം. നരവനെ പ്രഖ്യാപികത്തിന്റെ ചൂടാറും മുൻപാണ് ഇപ്പോൾ സൈന്യം .ഹിസ്ബുൾ കമാൻഡറെ വകവരുത്തിയിട്ടുളളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (7 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (11 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (21 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (26 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (29 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (46 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (51 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (55 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (58 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends