Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉന്നാവ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

13 JANUARY 2020 09:12 PM IST
മലയാളി വാര്‍ത്ത

ഉന്നാവ മാനഭംഗകേസിലെ പരാതിക്കാരിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം ഏറ്റപ്പോള്‍ ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പ്രഥമ ചികിത്സ നല്‍കി വിട്ടയിച്ച പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഉന്നാവ കേസിന്റെ വിചാരണ നാളെ തുടങ്ങാന്‍ ഇരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ എമര്‍ജന്‍സി വാര്‍ഡില്‍ ചുമതല ഉള്ളപ്പോഴാണ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിക്കുന്നത്. കസ്റ്റഡി മരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തില്‍ പിന്നീട് ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത ഇദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. 

അദ്ദേഹത്തിന് തിങ്കളാഴച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്യും. ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സോംഗര്‍ ഉന്നാവ കേസില്‍ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുകയാണ്. സോംഗറിന്റെ സഹോദരനും ജയിലില്‍ ആണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ജയിലില്‍ കിടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (8 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (12 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (22 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (27 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (30 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (47 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (52 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (56 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (59 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends