ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹ കേസ്; പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവികാരം ഉയര്‍ത്തിയെന്ന് ആരോപണം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനായ ശര്‍ജീല്‍ ഇമാമിനെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹ കേസ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവികാരം ഉയര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിപിച്ചാണ് ശര്‍ജീല്‍ ഇമാമിനെതിരെ കേസെടുത്തത്. ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ജനുവരി 16ന് അലീഗഢ് കാമ്ബസില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ ' ഒരു മാസം അസമിലേക്കുള്ള പാത ഉപരോധിക്കുകയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്ന് വേര്െപടുത്താനാവുമെന്നും അപ്പോള്‍ അവര്‍ നമ്മെ കേള്ക്കു'മെന്നും അടക്കമുള്ള പരാമര്‍ശത്തിനാണ് കേസ്. ബിഹാര്‍ സ്വദേശിയായ ശര്ജീലിെന്റ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ െപാലീസ് റെയ്ഡ് നടത്തി രണ്ടു ബന്ധുക്കളെയും കുടുംബ ഡ്രൈവെറയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
പ്രസംഗത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വാചകങ്ങള്‍ ഉപയോഗിച്ച് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിെന്റ ഭാഗമായിട്ടാണ് മകനെതിരെ കേസെടുത്തതെന്ന് ശര്ജീലിെന്റ മാതാവ് അഫ്ഷാന് റഹീം പറഞ്ഞു. അതേസമയം, ശര്ജീലിെന്റ പ്രസംഗം അംഗീകരിക്കുന്നില്ലെന്നും എന്നാല്‍, രാജ്യദ്രോഹ കേസ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് കട്ജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha