കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പ് മാറ്റിവെച്ച സീറ്റ് കോണ്‍ഗ്രസിന്

മൈസൂര്‍ പെരിയപട്ടണം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മരണം മൂലമാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ്‌് മാറ്റിവച്ചത്. സിറ്റിംഗ് എം.എല്‍.എ കൂടിയായ കോണ്‍ഗ്രസിലെ കെ.വെങ്കിടേഷ് രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. ജനതാദള്‍ സ്ഥാനാര്‍ഥി രണ്‌ടാം സ്ഥാനത്തെത്തി. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയത്തോടെ 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് 122 സീറ്റ് ആയി.
https://www.facebook.com/Malayalivartha

























