എല്ലാവരും ഈ ഡോക്കുമെന്ററി കാണണം, ഡോക്കുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് തരൂര്‍

ഡോക്കുമെന്ററി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി രംഗത്ത്. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്കുമെന്ററി നിരോധിക്കണമെന്ന് യുകെയോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി. ഡോക്കുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. എല്ലാവരും ഈ ഡോക്കുമെന്ററി കാണണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഡോക്കുമെന്ററിക്കെതിരായ നിരോധനം ന്യായീകരിക്കാവുന്നതല്ലെന്ന് തരൂര്‍ പറഞ്ഞു. ഡോക്കുമെന്ററി നിരോധിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കോടതിയുടെ ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലകല്‍പ്പിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് അയച്ചതിലൂടെ രാജ്യത്തെ അപമാനിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതി അപമാനകരമാണെന്നും അദേഹം പറഞ്ഞു. എല്ലാവരും ഈ ഡോക്കുമെന്ററി കാണണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. പുരുഷന്‍മാര്‍ പ്രത്യേകിച്ചും ഈ ഡോക്കുമെന്ററി കാണണം. മാനഭംഗങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പിന്നില്‍ ഇത്തരത്തിലുള്ള മനോഭാവങ്ങളാണെന്ന് പുരുഷന്‍മാര്‍ മനസിലാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ഡോക്കുമെന്ററി നിര്‍മിക്കാന്‍ അനുവാദം കൊടുത്ത നടപടിയില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ തരൂര്‍, സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു സമൂഹത്തില്‍ നാം കൂടുതല്‍ സുതാര്യതയുള്ളവരായിരിക്കണമെന്നും പറഞ്ഞു. സുതാര്യതയെക്കുറിച്ച് വാചാലരാകുന്ന ബിജെപി അത് നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നതായും തരൂര്‍ ആരോപിച്ചു. തങ്ങളുടെ പെണ്‍മക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് സ്ത്രീകള്‍ പറയുന്നതായിട്ടുള്ള പരസ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി സര്‍ക്കാര്‍ ഇതിനായി ഇതുവരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും തരൂര്‍ ചോദിച്ചു.
ഡോക്കുമെന്ററിക്ക് അനുമതി നല്‍കിയത് യുപിഎ സര്‍ക്കാരാണെന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന ബിജെപിയുടെ നിലപാടാണ് തെറ്റെന്നും അനുമതി നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നിലപാടല്ലെന്നും അദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























