ഹൃദ്രോഗം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഐ.സി.യുവില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗൂര്‍ഗോണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.15നാണ് അദ്ദേഹത്തെ മെഡിസിറ്റി മെഡാന്റ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ ചികിത്സിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ അവസ്ഥയെപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും ആശുപത്രി സൂപ്രണ്ടും തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























