താഴേക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു കാര്‍ത്തികേയനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അന്തരിച്ച കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ താഴേക്കിടയില്‍ പ്രവര്‍ത്തിച്ച ജനനേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്‌മരിച്ചു. കാര്‍ത്തികേയന്റെ വീട്ടുകാരേയും കേരളത്തിലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയും തന്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്‌ടിലൂടെ ട്വീറ്റ് ചെയ്‌തു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്‌ടി എല്ലാക്കാലത്തും സേവനം അനുഷ്‌ടിച്ച ജനനേതാവെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടുമെന്നും ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























